പത്തുവര്‍ഷം മുമ്പ് വിവാഹിതരായ ബ്രസീലിലെ സാലോ പൗലോ സ്വദേശികളായ മരിയാന്നയക്കും കാര്‍ലോസിനും വയസ് 36. ഈ ദമ്പതികള്‍ക്ക് നിലവില്‍ എട്ടു മക്കളാണ് ഉള്ളത്.
മരിയ ഫിലോമിന എന്ന 9 വയസുകാരിയാണ് മൂത്ത സന്താനം. മാര്‍ട്ടിന്‍, മരിയ ക്ലാര, മരിയ സോഫിയ, ബെര്‍നാര്‍ഡോ, മാര്‍ഗരീത്ത മരിയ, മരിയ മദലേന, സ്‌റ്റെല്ല മരിയ എന്നിവരാണ് മറ്റ് മക്കള്‍. യഥാക്രമം 8, 7,6,4,3,2 ഉം പത്തുമാസവുമാണ് ഇവരുടെ പ്രായം. ഈ ദമ്പതികളുടെ ഇരട്ടക്കുട്ടികള്‍ 2022 മാര്‍ച്ചില്‍ ഈ വലിയ കുടുംബത്തിലേക്ക് പുതിയ സമ്മാനമായി എത്തും. ഇതോടെ പത്തുമക്കള്‍ എന്ന തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് ഇവര്‍. ഓരോ കുഞ്ഞും ഈ പ്രപഞ്ചത്തിന് സമ്പാദ്യമാണെന്ന വിശ്വാസമാണ് ഈ ദമ്പതികള്‍ക്കുള്ളത്.
രണ്ടാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നപ്പോള്‍ മരിയ അത്ഭുതപ്പെട്ടുപോയി. 76000 പുതിയ ഫോളവേഴ്‌സ്. തങ്ങളുടെ കുടുംബവിശേഷങ്ങളും വിശ്വാസജീവിതവുമെല്ലാമാണ് ഈ ദമ്പതികള്‍ ഇതിലൂടെ പങ്കുവയ്ക്കുന്നത്. ഇരട്ടക്കുട്ടികള്‍ക്ക് ശേഷം വീണ്ടും കുട്ടികളുണ്ടാകുമോയെന്ന ചോദ്യത്തിന് ഈ ദമ്പതികള്‍ നല്കുന്ന മറുപടി ശ്രദ്ധേയും. ദൈവം വേണമെന്നാണ് പറയുന്നതെങ്കില്‍ തീര്‍ച്ചയായും ഉണ്ടാവും. പേരന്റ് ഹുഡിനെ ഒരു ദൈവവിളിയായിട്ടാണ് ഈ ദമ്പതികള്‍ കാണുന്നത് എന്നതും ശ്രദ്ധേയും.
അതുകൊണ്ടുതന്നെ ദമ്പതികള്‍ക്ക് എത്രമക്കളാവാം എന്ന ചോദ്യത്തിന് തങ്ങളുടെ ഉത്തരവാദിത്തവും ദൈവവിളിയും അനുസരിച്ച് എന്ന ഉത്തരമാണ് ഇവര്‍ നല്കുന്നത്.