Wednesday, January 15, 2025
spot_img
More

    മലയാളസിനിമയ്ക്കുള്ളില്‍ ഇന്ന് ട്രോജന്‍ കുതിരയുണ്ട്: ഫാ. ടോം ഓലിക്കരോട്ട്

    മലയാളസിനിമയ്ക്കുള്ളില്‍ ഇന്ന് ട്രോജന്‍ കുതിരയുണ്ടെന്ന് ഫാ. ടോം ഓലിക്കരോട്ട്. മലയാളസിനിമയ്ക്കുള്ളിലെ ഗൂഢ അജണ്ടകളെക്കുറിച്ച് ഷെക്കെയ്‌ന ന്യൂസ് നടത്തിയ ഡിബേറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില നിക്ഷിപ്ത താല്പര്യക്കാരുടെ ആശയങ്ങള്‍ ചെറുപ്പക്കാരുടെയും കൗമാരക്കാരുടെയും സിനിമകള്‍ എന്ന പേരില്‍ മലയാളസിനിമയിലേക്ക് ഒളിച്ചുകടത്തിക്കൊണ്ടിരിക്കുകയാണ്. വളരെ ശ്രദ്ധയോടും ഗൗരവത്തോടും കൂടി ഈ വിഷയത്തെ സമൂഹത്തിന്‌റെ വിവിധ മേഖലകളിലുളളവര്‍ കാണേണ്ടതുണ്ട്.

    തികഞ്ഞ ക്രൈസ്തവവിരുദ്ധതയാണ് അടുത്തയിടെയുള്ളസിനിമകളില്‍ കാണാന്‍ കഴിയുന്നത്. മഹാനടന്മാര്‍ തന്നെ ഇത്തരത്തിലുള്ള അവലക്ഷണം പിടിച്ച സിനിമകളില്‍ വേഷം കെട്ടുന്നത് തന്നെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

    ഫ്രീമേസണ്‍, ഇല്യൂമിനാറ്റി ആശയങ്ങളാണ് മറ്റൊന്ന്.ചില പ്രത്യേക നടന്മാരുടെസിനിമകളിലൂടെ ഈ ആശയമാണ് കുത്തിവച്ചുകൊണ്ടിരിക്കുന്നത്. ഇതൊന്നും മനസ്സിലാക്കാതെ യാഥാര്‍ത്ഥ്യബോധമില്ലാതെ ഏതോ സ്വപ്‌നലോകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അമിതമായ ലഹരിയുപയോഗമാണ് മലയാളസിനിമയില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന പുതിയപ്രവണത.മലയാളസിനിമ ഒരു കളളുഷാപ്പായി മാറിയിരിക്കുന്നു.

    ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ പാസ്റ്ററൽ കോർഡിനേറ്റർ , അഭിവന്ദ്യ പിതാവിന്റെ സെക്രട്ടറി, പി ആർ ഓ എന്നി നിലകളിൽ സേവനം ചെയ്യുകയാണ് ഇപ്പോള്‍ ഫാ. ടോം ഓലിക്കരോട്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!