ന്യൂയോര്‍ക്ക്: കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു ചിത്രമായിരുന്നു കത്തോലിക്കാ പുരോഹിതന്റെ വേഷംധരിച്ച് ദിവ്യബലി അര്‍പ്പിക്കുന്ന ഒരു മൂന്നുവയസുകാരന്റേത്. എറ്റേണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ് വര്‍ക്ക്( EWTN) ന്റെ ഫേസ്ബുക്ക് പേജിലാണ് ആദ്യമായി ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്.
ബാലനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പോസ്റ്റില്‍ പറയുന്നില്ല. എന്നാല്‍ കേരളത്തില്‍ നിന്നുള്ള കുട്ടിയാണ് ഇതെന്നും രണ്ടുവയസുമുതല്‍ അവന്റെ പ്രധാനപ്പെട്ട വിനോദം ബലി അര്‍പ്പിക്കുക എന്നതായിരുന്നുവെന്നും മൂന്നുവയസായപ്പോഴേക്കും ദിവ്യബലിയിലെ പ്രാര്‍ത്ഥനകളും പാട്ടുകളും അവന്‍ മനപ്പാഠമാക്കിയെന്നും കുറിപ്പ് പറയുന്നു.
വീട്ടില്‍ ഇതിനകം ഒരു അള്‍ത്താരയും അവന്‍ നിര്‍മ്മിച്ചെടുത്തിട്ടുണ്ട് അതുപോലെ തിരുവസ്ത്രങ്ങളും. ഒരുവയസുകാരനായ അനിയനെ അള്‍ത്താരബാലനാക്കി മാറ്റാനുളള ശ്രമങ്ങളിലുമാണ് ഈ മൂന്നുവയസുകാരന്‍.
ആരെങ്കിലും അറിയുമോ ഈ ബാലനെ..അവന്റെ മാതാപിതാക്കളെ?