മെക്‌സിക്കോ സിറ്റി:കൊല്ലപ്പെട്ട വൈദികര്‍ക്ക് നീതി ആവശ്യപ്പെട്ട് 33,000 പേരുടെ ഭീമഹര്‍ജി സര്‍ക്കാരിന്. മെക്‌സിക്കന്‍ പ്ലാറ്റ്‌ഫോം ആക്ടിവേറ്റിന്റെ ആഭിമുഖ്യത്തിലാണ് മിനിസ്ട്രി ഓഫ് ദ ഇന്റീരിയര്‍ ആന്റ് ദ ഫെഡറല്‍ അറ്റോര്‍ണി ജനറലിന് ഒപ്പുകള്‍കൈമാറിയത്. ജൂണില്‍ കൊല്ലപ്പെട്ട ഈശോസഭ വൈദികരായജാവെയര്‍ കാംപോസ് മൊറാലെയ്ക്കു ജോക്വിന്‍ സീസര്‍ മോറയ്ക്കും നീതി ലഭിക്കണമെന്നാണ് ആവശ്യം. ഇരുവരും ദേവാലയത്തിനുള്ളില്‍ വച്ച് കൊല്ലപ്പെടുകയായിരുന്നു.
ഇവര്‍ക്കൊപ്പം ഒരു ബിസിനസുകാരനും കൊല ചെയ്യപ്പെട്ടിരുന്നു. ഇവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡസണ്‍ കണക്കിന് പേരെ പിടികൂടിയെങ്കിലും വൈദികരെ കൊലപ്പെടുത്തിയ ആളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. സമൂഹത്തിന് മുമ്പില്‍ നീതിക്കുവേണ്ടിയുള്ള ഈ നിലവിളി നിശ്ശബ്ദമായിപോകുന്നതില്‍ വേദനയുണ്ടെന്ന് ആക്ടിവേറ്റ് ഡയറക്ടര്‍ ജോസ് ഏഞ്ചല്‍ പറഞ്ഞു.
പ്രസിഡന്റ് ലോപ്പസ് ഒബ്രേഡറിന്റെ നിലവിലെ ഭരണകാലത്ത് ആദ്യ മൂന്നരവര്‍ഷത്തിനുള്ളില്‍ തന്നെ 120,000 നരഹത്യകള്‍ നടന്നതായിട്ടാണ് കണക്കുകള്‍.