ന്യൂ ഡല്‍ഹി: മദര്‍ തെരേസയെ ആദരിക്കാനായി യുണൈറ്റഡ് നാഷനല്‍ പോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ സ്റ്റാമ്പ് പുറത്തിറക്കുന്നു. സെപ്തംബര്‍ അഞ്ചിന് മദര്‍ തെരേസയുടെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ടാണ് സ്റ്റാമ്പ് പുറത്തിറക്കുന്നത്.
2016 ല്‍ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ വത്തിക്കാന്‍ സിറ്റി ഇപ്രകാരം സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. യുഎന്‍ പോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ഇതിനു മുമ്പ് നെല്‍സണ്‍ മണ്ടേല, കോഫി അനന്‍, മഹാത്മാഗാന്ധി തുടങ്ങിയവരെ ആദരിച്ചുകൊണ്ട് സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.
45 ലേറെ വര്‍ഷം അനാഥരെയും പരിത്യക്തരെയും സേവിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത മദര്‍ തെരേസ 1997 സെപ്തംബര്‍ അഞ്ചിനാണ് ദിവംഗതയായത്.