പാരീസ്: നമുക്ക് വേണ്ടത് വാക്കുകളല്ല പ്രവൃത്തികളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ മാര്‍പാപ്പ നടത്തിയ പ്രഭാഷണങ്ങളുടെ ആകെത്തുകയും ഇതുതന്നെയായിരുന്നു. പാപ്പ പറഞ്ഞ ആശയങ്ങളുടെ സംഗ്രഹം:
ആളുകളെ വെറുമൊരു നമ്പറായി കണക്കാക്കാതിരിക്കുക. വ്യക്തികള്‍ വെറുമൊരു നമ്പറല്ല അവര്‍ക്ക് പേരുകളുണ്ട്,മ ുഖങ്ങളുണ്ട്, കഥകളുണ്ട്. സ്വപ്‌നങ്ങളുണ്ട്, പലരുടെയും ഹൃദയത്തില്‍ സ്വപ്‌നങ്ങളുമുണ്ട്.പക്ഷേ പലരും ഹൃദയത്തില്‍പേടിച്ചാണ് ജീവിക്കുന്നത്.
മനുഷ്യവ്യക്തികളെന്ന നിലയില്‍ നമുക്ക് ഉത്തരവാദിത്തങ്ങളുണ്ട്. അ്ത് നിര്‍വഹിക്കാന്‍ നാം സന്നദ്ധരായിരിക്കണം.
മാതാവിന്റെ വാക്കുകള്‍ ശ്രദധിക്കുകയാണ് മറ്റൊന്ന്. എന്താണ് മാതാവ് പറഞ്ഞത്? അവന്‍ പറയുന്നതുപോലെ അനുസരിക്കുവിന്‍. അതെ യേശുവിനെ അനുസരിക്കുന്നവരാകുവിന്‍. മറ്റുള്ളവരെ സഹോദരങ്ങളെപോലെ കാണാന്‍ കഴിയുമ്പോള്‍ നാം അവര്‍ക്ക് ചെയ്തുകൊടുക്കുന്നതൊന്നും ഭാരമായി തോന്നുകയില്ല മറിച്ച് ചെയ്തുകൊടുക്കുന്നതെല്ലാം സമ്മാനങ്ങളായി അനുഭവപ്പെടും.