Wednesday, January 15, 2025
spot_img
More

    യൂദാസ് കുതന്ത്രങ്ങള്‍ മെനഞ്ഞ ദിവസം


    പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് സ്‌കറിയാത്തോ പ്രധാന പുരോഹിതന്മാരുടെ അടുത്തു ചെന്നു ചോദിച്ചു, ഞാന്‍ അവനെ നിങ്ങള്‍ക്ക് ഏല്പിച്ചു തന്നാല്‍ നിങ്ങള്‍ എനിക്ക് എന്തു തരും? അവര്‍ അവന് മുപ്പതു വെള്ളിനാണയങ്ങള്‍ വാഗ്ദാനം ചെയ്തു. അപ്പോള്‍ മുതല്‍ അവന്‍ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു( മത്താ: 26: 14-16)

    ക്രിസ്തുവിന്റെ അന്ത്യഅത്താഴ വേളയെയും പീഡാനുഭവങ്ങളെയും ധ്യാനപൂര്‍വ്വം ഓര്‍മ്മിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന നിമിഷങ്ങള്‍ ഇതാ തൊട്ടടുത്തെത്തിയിരിക്കുന്നു.നാളെ പെസഹാവ്യാഴം. ക്രിസ്തു ഒറ്റുകൊടുക്കപ്പെട്ട ദിവസം. ഇന്ന് ബുധന്‍.

    ഈ ദിവസം മുതല്‍ യൂദാസ് ക്രിസ്തുവിനെ ഒറ്റുകൊടുക്കാന്‍ അവസരം പാര്‍ത്തു കഴിയുകയായിരുന്നുവെന്നാണ് പരക്കെയുള്ള വിശ്വാസം. അതുകൊണ്ട് ഈ ദിവസത്തെ സ്‌പൈ വെനിസ്‌ഡേ എന്ന് ചില ക്രൈസ്തവര്‍ വിശേഷിപ്പിക്കാറുണ്ട്.

    ചാരപ്രവൃത്തിയാണല്ലോ ഒറ്റുകൊടുക്കല്‍. ഒരുവന്റെ ചലനങ്ങളെയും നീക്കങ്ങളെയും നിരീക്ഷിച്ചു കഴിഞ്ഞിട്ട് അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രതിഫലം ഇച്ഛിച്ചുകൊണ്ട് മറ്റൊരാള്‍ക്ക് കൈമാറുക. ചാരപ്രവൃത്തിയെ ഇങ്ങനെ നിര്‍വചിക്കാമെന്ന് തോന്നുന്നു. യൂദാസ് ചെയ്തതും അതാണ്. അതുകൊണ്ടാണ് ഈ ബുധനെ സ്‌പൈ വെനിസ്‌ഡേ എന്ന് പറയുന്നത്.

    കറുത്ത ബുധന്‍, നിഴലുകളുടെ ബുധന്‍ എന്നിങ്ങനെയും ഈ ദിനം വിശേഷിപ്പിക്കാറുണ്ട്. നിശ്ശബ്ദ ബുധന്‍ എന്നാണ് മറ്റൊരു വിശേഷണം.

    കാരണം വിശുദ്ധ ഗ്രന്ഥം ക്രിസ്തുവിന്റെ ഈ ദിവസത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. ആകെയുള്ള പരാമര്‍ശം യൂദാസ് പ്രധാനപുരോഹിതന്മാരുമായി കൂടിക്കാഴ്ച നടത്തുന്നു എന്നതു മാത്രമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!