Thursday, January 23, 2025
spot_img
More

    വത്തിക്കാനില്‍ പുല്‍ക്കൂട് ഉദ്ഘാടനം ചെയ്തു

    വത്തിക്കാന്‍ സിറ്റി:വത്തിക്കാനിലെ പുല്‍ക്കൂടിന്റെ ഉദ്ഘാടനം ഇന്നലെ വൈകുന്നേരം ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍വഹിച്ചു. വിശുദ്ധ പത്രോസിന്റെ ചത്വരത്തിലാണ് സന്ദര്‍ശകര്‍ക്കായുള്ള പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത്. ക്രിസ്തുവിന്റെ ജ്ഞാനസ്‌നാനതിരുനാള്‍ ദിവസമായ ജനുവരി രണ്ടുവരെ ഈ പുല്‍ക്കൂട് പ്രദര്‍ശിപ്പിക്കും.

    വടക്കെ ഇറ്റലിയിലെ സ്‌കൂരേല്ലാ, ആല്‍പ്പൈന്‍ മലയോരഗ്രാമത്തിലെ അറുനൂറോളം കലാകാരന്മാരാണ് ഇത്തവണത്തെ പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത്.

    കഴിഞ്ഞവര്‍ഷം ഉണ്ടായ കൊടുങ്കാറ്റിന്റെ കെടുതികള്‍ അനുഭവിച്ചവരായിരുന്നു സ്‌കുരേല്ല മലയോരവാസികള്‍. അവരുടെ സ്‌നേഹത്തിന്‌റെ പ്രതീകമെന്നോണാണ് പുല്‍ക്കൂടും ക്രിസ്മസ് ട്രീയും സ്ഥാപിച്ചത്.

    സാഹോദര്യത്തിലും കൂട്ടായ്മയിലും ചെലവഴിക്കാന്‍ ക്രിസ്തുമസ് കാരണമായിത്തീരട്ടെയെന്ന് ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശം നല്കി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!