Wednesday, January 15, 2025
spot_img
More

    ബ്ര. ബിജോയ്ക്ക് കണ്ണീരോടെ വിട

    ഏറ്റുമാനൂര്‍: തെലുങ്കാനയിലെ ഗോദാവരി നദിയില്‍ മുങ്ങിമരിച്ച വൈദികവിദ്യാര്‍ത്ഥി ബിജോ തോമസിന് പ്രിയപ്പെട്ടവര്‍ കണ്ണീരോടെ വിട നല്കി. തെളളകം കപ്പൂച്ചിന്‍ വിദ്യാഭവന്‍ ചാപ്പലില്‍ ഉച്ചയ്ക്ക് 2.30 ന് നടന്ന മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മ്ികനായിരുന്നു.

    കഴിഞ്ഞ ഞായറാഴ്ചയാണ് ഗോദാവരിയില്‍ കുളിക്കാനിറങ്ങിയ ബ്ര. ബിജോ അപകടത്തില്‍പെട്ടത്. ബിജോയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഫാ. ടോണിയും മരണമടഞ്ഞിരുന്നു. തിങ്കളാഴ്ച ബിജോയുടെ മൃതദേഹം കണ്ടെത്തി. തെള്ളകത്തെ സ്വകാരാശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

    പത്തനംതിട്ട മല്ലപ്പള്ളി പാലംപുരയ്ക്കല്‍ പി.ടി തോമസിന്റെയും ഗ്രേസി തോമസിന്റെയും മകനാണ് ബിജോ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!