Wednesday, January 15, 2025
spot_img
More

    കോവിഡ് 19 ജാഗ്രതയ്ക്കായി യൂനിസെഫിനൊപ്പം റേഡിയോ സലേഷ്യനും

    ഡാര്‍ജലിംങ്: ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയിരിക്കുന്ന കോവിഡ് 19 നെതിരെയുള്ള ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളില്‍ യൂനിസെഫിനൊപ്പം സഹകാരിയാകാന്‍ റേഡിയോ സലേഷ്യനും.സൊനാഡ സലേഷ്യന്‍ കോളജിന്റെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി റേഡിയോ ആണ് റേഡിയോ സലേഷ്യന്‍(90.8).

    അഞ്ചു മാസത്തേക്ക് 25 മിനിറ്റ് നേരംദൈര്‍ഘ്യമുള്ള പ്രോഗ്രാമുകളാണ് റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുന്നത്. മിഷന്‍ കൊറോണയെന്നാണ് ഈ പ്രോഗ്രാം അറിയപ്പെടുന്നത്. listen 2 my radio എന്ന ആപ്പ് വഴി ലോകമെവിടെയും റേഡിയോ എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണ്.

    2016 ലാണ് റേഡിയോ തുടക്കം കുറിച്ചത്. നോര്‍ത്ത് ഈസ്റ്റിലെ കോളജ് കേന്ദ്രമായുള്ള ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോ ആണ് ഇത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!