Wednesday, January 15, 2025
spot_img
More

    എരിത്രിയായില്‍ കത്തോലിക്കാ ആശുപത്രികള്‍ ഗവണ്‍മെന്റ് അടച്ചുപൂട്ടി, തടസം നിന്ന കന്യാസ്ത്രീ അറസ്റ്റില്‍

    എരിത്രിയ: കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ആതുരാലയങ്ങള്‍ക്കും നേരെ എരിത്രിയന്‍ ഗവണ്‍മെന്റ് നടത്തുന്ന കിരാത നടപടികള്‍ സഭയുടെ കൈകള്‍ മുറിച്ചുമാറ്റുന്നതിന് തുല്യമാണെന്ന് ഫാ. മുസി സെറായ്. മിലിട്ടറി ബലം പ്രയോഗിച്ച് എരിത്രിയായിലെ അവസാനത്തെ കത്തോലിക്കാ ആശുപത്രിയും അടച്ചുപൂട്ടിയ സാഹചര്യത്തിലായിരുന്നു അച്ചന്റെ പ്രതികരണം.

    ജൂണ്‍ മധ്യത്തോടെ എരിത്രിയായിലെ 21 കത്തോലിക്കാ ഹോസ്പിറ്റലുകളും മറ്റ് മെഡിക്കല്‍ ക്ലിനിക്കുകളും മിലിട്ടറി അടച്ചുപൂട്ടിയിരുന്നു. ആശുപത്രിയുടെ ജനാലകള്‍ മിലിട്ടറി അടിച്ചുപൊട്ടിക്കുകയും ജോലിക്കാരെ ആക്രമിക്കുകയും ചെയ്തു. അടച്ചുപൂട്ടലിനെ പ്രതിരോധിച്ച ഫ്രാന്‍സിസ്‌ക്കന്‍ കന്യാസ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.

    സഭ സ്വയം പര്യാപ്തത കൈവരിച്ചിരിക്കുന്നു എന്ന തോന്നലും പൊതുമേഖലകള്‍ സര്‍ക്കാരിന്റെ കുത്തകയാണെന്ന വിശ്വാസവുമാണ് എരിത്രിയന്‍ പ്രസിഡന്റിനെ ഇത്തരം അതിക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നു.

    എരിത്രിയായില്‍ പാതിയോളം ജനങ്ങളും ക്രൈസ്തവരാണ്. 120,000 നും 160,000 നും ഇടയില്‍ കത്തോലിക്കര്‍ ഇവിടെയുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!