മാര്‍പാപ്പയുടെ ഭൂതോച്ചാടകന്‍ എന്ന സിനിമയില്‍ പ്രശസ്ത ഭൂതോച്ചാടകന്‍ ഫാ. അമോര്‍ത്തായി അവാര്‍ഡ് ജേതാവ് നടന്‍ റസല്‍ ക്രോവേ വേഷമിടുന്നു. ഗ്ലാഡിയേറ്റര്‍, നോഹ്, മാസ്റ്റര്‍ ആന്റ് കമാന്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് റസല്‍ ഓസ്‌ട്രേലിയന്‍ തിരക്കഥാകൃത്തും സംവിധായകനുമായ ജൂലിയസ് അവെറിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഫാ.അമോര്‍ത്തിന്റെ രചനകളെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. സെപ്തംബറില്‍ അയര്‍ലണ്ടില്‍ ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിക്കും,
കത്തോലിക്കാസഭയിലെ പ്രമുഖനായ ഭൂതോച്ചാടകനായിരുന്നു ഫാ.ഗ്ബ്രിയേല്‍ അമോര്‍ത്ത്. 1986 മുതല്‍ 2013 വരെ 160,000 ഭൂതോച്ചാടനങ്ങള്‍ നടത്തിയതായി അദ്ദേഹം പറയുന്നു. 2016 ല്‍ 91 ാം വയസിലായിരുന്നു അന്ത്യം.
ലോകത്തെപ്രത്യേകിച്ച് രാഷ്ട്രീയക്കാരിലും കുടുംബങ്ങളിലും സാത്താന്റെ ആക്രമണം ശക്തമാണെന്ന് ഫാ. അമോര്‍ത്ത് വ്യക്തമാക്കിയിട്ടുണ്ട്.