ന്യൂഡല്‍ഹി: 2020 ന്റെ ആദ്യപാതിയില്‍ ഇന്ത്യയില്‍ന ിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 121 ക്രൈസ്തവ വിരുദ്ധ സംഭവങ്ങള്‍. ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറമാണ് വാര്‍ത്ത പുറത്തുവിട്ടത്.
ലോക്ക് ഡൗണും കൊറോണ വൈറസ് വ്യാപനം പോലും ക്രൈസ്തവര്‍ക്ക് ഇക്കാര്യത്തില്‍ ആശ്വാസം നല്കിയിട്ടില്ല എന്നതാണ് ഖേദകരമായ വസ്തുത. ഈ മാസങ്ങള്‍ക്കുള്ളില്‍ 95 ആള്‍ക്കൂട്ട അക്രമങ്ങളും രണ്ടു കൊലപാതകങ്ങളും അരങ്ങേറി. നിരവധി ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുകയും അനധികൃതമായി കൈയേറുകയും ചെയ്തു. ഇന്ത്യയിലെ 28സ്റ്റേറ്റുകളില്‍ 15 ലും ഒരുവന് തന്റെ ക്രിസ്തീയവിശ്വാസം പരസ്യപ്പെടുത്താന്‍ തടസങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഖേദകരമായ വസ്തുത ഒരു രാഷ്ട്രീയപാര്‍ട്ടിയും ഇത്തരം അക്രമങ്ങളെ അപലപിച്ചിട്ടില്ല എന്നതാണ്. 121 അക്രമസംഭവങ്ങളില്‍ എഫ്‌ഐആര്‍ തയ്യാറാക്കപ്പെട്ടത് വെറും 20 എണ്ണം മാത്രമാണ്.