Wednesday, January 15, 2025
spot_img
More

    “സ്നേഹവും അനുകമ്പയും ക്രൈസ്തവന്റെ സമ്പാദ്യങ്ങള്‍”


    മൊറോക്കോ: കരുണയുടെ സംസ്‌കാരം വളര്‍ത്താന്‍ എല്ലാവരും അനുവദിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മൊറോക്കോ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രിന്‍സ് മൗലിഅബ്ദെല്ല സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് വിശ്വാസികളെ സാക്ഷി നിര്‍ത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

    കരുണയും അനുകമ്പയും നിങ്ങളെ ശക്തരാക്കുകയും നിങ്ങളുടെ സ്‌നേഹപൂര്‍വ്വമായ പ്രവൃത്തികളെ ഫലദായകമാക്കുകയും ചെയ്യുന്നു. പിതാവായ ദൈവം ആഗ്രഹിക്കുന്നത് തന്റെ സന്തോഷം അവിടുത്തെ പുത്രീപുത്രന്മാര്‍ പങ്കിടണമെന്നാണ്. അവിടുത്തെ ഹൃദയം ആഗ്രഹിക്കുന്നത് എല്ലാ സ്ത്രീപുരുഷന്മാരും രക്ഷിക്കപ്പെടണമെന്നും തന്റെ സത്യത്തിന്റെ ജ്ഞാനത്തിലേക്ക് കടന്നുവരണമെന്നുമാണ്.

    നിങ്ങളില്‍ ചെറിയവനോട്, തിരസ്‌ക്കരിക്കപ്പെട്ടവരോട്, തള്ളിക്കളഞ്ഞവരോട് ചേര്‍ന്നുനില്ക്കുക.. സ്‌നേഹവും അനുകമ്പയുമാണ് ഒരു ക്രിസ്ത്യാനിയുടെ വലിയ സമ്പത്ത്. ധൂര്‍ത്തപുത്രന്റെ ഉപമ വിശദീകരിച്ചുകൊണ്ടാണ് പാപ്പ വചനസന്ദേശം നല്കിയത്. നാം എങ്ങനെ ജീവിക്കുന്നു, നാം മറ്റുള്ളവരെ എങ്ങനെ പരിഗണിക്കുന്നു, നാം മറ്റുള്ളവരോട് എങ്ങനെ ഇടപെടുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.

    തങ്ങളുടെ പിതാവിന്റെ ഭവനത്തില്‍ നിരവധി വാസസ്ഥലങ്ങളുണ്ടെന്ന് ഓരോ ക്രിസ്ത്യാനിയും അറിഞ്ഞിരിക്കണം. ആ ഭവനത്തിന്റെ വെളിയില്‍ ഏതെങ്കിലും ഒരുവന്‍ നില്ക്കുന്നുണ്ടെങ്കില്‍ അവനൊരിക്കലും പിതാവായ ദൈവത്തിന്റെ സന്തോഷം പങ്കിടുവാനാവില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!