Wednesday, January 15, 2025
spot_img
More

    അമേരിക്കയുടെ അടുത്ത വിശുദ്ധനാകാൻ സാധ്യതയുള്ള ദുലുത്ത് പുരോഹിതനായ മോൺസിഞ്ഞോർ ജോസഫ് ബുഹിനെ പരിചയപ്പെടാം .


    മോൺസിഞ്ഞോർ ജോസഫ് ബു ഒരു നൂറ്റാണ്ട് മുമ്പ് 1922-ൽ ആണ് അന്തരിച്ചത് എങ്കിലും വടക്കൻ മിനസോട്ടയിലെ വിശ്വാസികൾക്കിടയിൽ അദ്ദേഹത്തിൻ്റെ ഓർമ്മകൾ മാഞ്ഞുപോയിട്ടില്ല. ഇന്നും ഈ പ്രദേശത്തെ പലരും അദ്ദേഹത്തെ ഒരു വിശുദ്ധനായി കണക്കാക്കുന്നു, അദ്ദേഹം “ദുലൂത്തിൻ്റെ ഗോത്രപിതാവ്” ആയി എല്ലാവരാലും അംഗീകരിക്കപ്പെടുന്നു.

    ഇതൊക്കെയാണെങ്കിലും ബുഹിനെ – “ബൂ” എന്ന് വിളിക്കപ്പെടുന്ന – കത്തോലിക്കാ സഭ ഒരിക്കലും ഔദ്യോഗികമായി വിശുദ്ധനായി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ, അത് ഒടുവിൽ സംഭവിക്കാൻ പോകുകയാണ്.

    കഴിഞ്ഞ ഒക്ടോബറിൽ ഡ്യൂലത്ത് ബിഷപ്പ് ഡാനിയേൽ ഫെൽട്ടൺ രൂപതയിലെ വൈദികരുമായി കൂടിക്കാഴ്ച നടത്തി, വിശുദ്ധ പദവിയിലേക്ക് ബുഹിനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള കാര്യങ്ങളെക്കുറിച്ചു ഔദ്യോഗികമായി ചർച്ച ചെയ്തു.

    ഈ ഉദ്യമത്തിന് നേതൃത്വം നൽകാൻ അദ്ദേഹം ഡുലുത്തിലെ സെൻ്റ് ജെയിംസ് ഇടവകയിലെ പാസ്റ്ററായ ഫാദർ റിച്ചാർഡ് കുൻസ്റ്റിനെ നിയമിക്കുകയും ബൂഹിനോടുള്ള വിശ്വാസികളുടെ ഭക്തിയുടെ നിലവാരം അളക്കാൻ അടുത്ത വർഷം തങ്ങളുടെ ഇടവക ജനങ്ങളുമായി സംവദിക്കാൻ രൂപതയിലെ വൈദികരോട് ആവശ്യപ്പെടുകയും ചെയ്തു.

    മറ്റ് വൈദികരുമായുള്ള സംഭാഷണത്തെ അടിസ്ഥാനമാക്കി കുൻസ്റ്റ് പറയുന്നതു , തൻ്റെ ഇടവകയിൽ ബുഹിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള വിശ്വാസികളുടെ ആവേശം വളരെ വലുതാണ് , അതിനാൽ തന്നെ രൂപത വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള പ്രക്രിയയുമായി മുന്നോട്ട് പോകുമെന്ന് തോന്നുന്നു.

    ഒരു വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടാൽ, ബുഹ് അമേരിക്കൻ വിശുദ്ധരുടെ ഒരു ചെറിയ പട്ടികയിൽ ചേരും, ഇത് അദ്ദേഹത്തെ ദുലുത്തിലെ ജനങ്ങൾക്ക് മാത്രമല്ല, രാജ്യത്തുടനീളമുള്ള കത്തോലിക്കർക്കും ഒരു വിശുദ്ധനെ ലഭിക്കുന്ന കാര്യമാണ്

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!