ന്യൂ ഹാവെന്‍: കണക്ടികട്ട് ന്യൂ ഹാവെനിലെ സെന്റ് ജോസഫ് ദേവാലയം ആക്രമിക്കപ്പെട്ടു. ദേവാലയഭിത്തികളില്‍ സാത്താനിക ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപകന്‍ ഫാ. മൈക്കല്‍ മക്ഗിവനി സ്ഥാപിച്ച ദേവാലയമാണ് ഇത്. ഇദ്ദേഹത്തെ അധികം വൈകാതെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും ചെയ്യും. ന്യൂ ഹാവെനിലെ ആദ്യ ഇടവകയാണ് സെന്റ് ജോസഫ്.
ദേവാലയചുവരുകളില്‍ സാത്താനിക എഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് താല്ക്കാലികമായി ദേവാലയം അടച്ചിട്ടു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്കയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും വിശുദ്ധ രൂപങ്ങള്‍ക്കും നേരെ വ്യാപകമായ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. യുഎസില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും ഇതിന് അവസാനമുണ്ടാവില്ലേ എന്നും ഇതൊക്കെ കാണുമ്പോള്‍ ആരും ചോദിച്ചുപോകും.