Wednesday, January 15, 2025
spot_img
More

    നിക്കരാഗ്വയിലെ അധികാരികൾ തിരുനാളിനിടെ മതഗൽപ്പ രൂപതയിലെ രണ്ട് വികാരിമാരെ തടഞ്ഞുവച്ചു

    ഓഗസ്റ്റ് ഒന്നിന് മനാഗ്വയിലെ രക്ഷാധികാരി സാൻ്റോ ഡൊമിംഗോ ഡി ഗുസ്മാൻ്റെ ആഘോഷത്തിനിടെയാണ് രണ്ടു വൈദികരെ അറസ്റ്റ് ചെയ്തതെന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

    അറസ്റ്റു ചെയ്യപ്പെട്ട മോൺസിഞ്ഞോർ യുലിസെസ് വേഗ സാൻ റാമോൺ പള്ളിയിലെ ഇടവക വികാരിയും, മോൺസിഞ്ഞോർ എഡ്ഗർ സകാസ സാൻ ഇസിഡ്രോ പള്ളിയിലെ ഇടവക വികാരിയുമാണ്.

    ഇതിനു മുപ് ഓഗസ്റ്റ് 26-ന്, എസ്റ്റെലി രൂപതയുടെ അഡ്മിനിസ്ട്രേറ്റർ മോൺസിഞ്ഞോർ ഫ്രൂട്ടോസ് വാലെയെയും അറസ്റ്റ് ചെയ്യുകയും മനാഗ്വയിലെ നാഷണൽ ഇൻ്റർഡയോസെസൻ സെമിനാരി ന്യൂസ്ട്ര സെനോറ ഡി ഫാത്തിമയിലേക്ക് മാറ്റുകയും ചെയ്തിരുന്നു..

    2018 മുതൽ കുറഞ്ഞത് 140 വൈദികരും മതവിശ്വാസികളും രാജ്യം വിടാൻ നിർബന്ധിതരായതായും കണക്കാക്കപ്പെടുന്നു.

    കൂടാതെ, പല സഭാ സംഘടനകളും തട്ടിയെടുക്കുകയോ അവരുടെ നിയമപരമായ പദവി നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!