ജുബാ: ബൈബിള്‍ ക്ലാസിലേക്ക് പോകുകയായിരുന്ന രണ്ട് ക്രൈസ്തവരെ സൗത്ത് സുഡാന്‍ പോലീസ് അറസ്റ്റ് ചെയ്തു. പബ്ലിക് ഓര്‍ഡറില്‍ നിന്ന് വ്യതിചലിച്ചു എന്നതാണ് കുറ്റം സുഡാന്‍ പീനല്‍ കോഡ് 77 അനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബാപ്റ്റിസ്റ്റ് സഭാംഗങ്ങളാണ് ഇരുവരും.
പോലീ്‌സ് അറസ്റ്റ് ചെയ്തുവെങ്കിലും അതേ ദിവസം തന്നെ ഇരുവരെയും ജാമ്യത്തില്‍ വിട്ടയ്ക്കുകയും ചെയ്തു. കുട്ടികള്‍ ക്രിസ്ത്യന്‍ ഗാനങ്ങള്‍ ആലപിക്കുന്നുണ്ടെന്നും അവര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുമോയെന്ന് ഭയക്കുന്നുവെന്നും ചില മുസ്ലീമുകള്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ക്രൈസ്തവരുടെ പ്രാര്‍ത്ഥനകള്‍ക്കെതിരെ മുസ്ലീമുകള്‍ നിരവധി പരാതികള്‍ നല്കിയിട്ടുണ്ട്, പ്രാര്‍ത്ഥനാചടങ്ങുകള്‍ക്കെതിരെയാണ്പരാതികളേറെയും.
ക്രൈസ്തവമതപീഡനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 13 ാം സ്ഥാനത്താണ് സൗത്ത് സുഡാന്‍.