Wednesday, January 15, 2025
spot_img
More

    സര്‍ക്കാര്‍ ഭൂമിയില്‍ കുരിശു നിലനിര്‍ത്താന്‍ തന്നെ സുപ്രീം കോടതിയുടെ വിധി

    .
    മേരിലാന്റ്: ഗവണ്‍മെന്റ് വക സ്ഥലത്ത് കുരിശു നിലനിര്‍ത്താന്‍ തന്നെ സുപ്രീം കോടതിയുടെ വിധി. ഒന്നാം ലോകമഹായുദ്ധകാലത്ത് മരണമടഞ്ഞവരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി മേരിലാന്റിലെ പ്രിന്‍സ് ജോര്‍ജ് കൗണ്ടിയില്‍ സ്ഥാപിച്ചിരിക്കുന്ന ബ്ലെഡന്‍സ്ബര്‍ഗ് പീസ് ക്രോസ് നിലനിര്‍ത്തിക്കൊണ്ടുപോകാനാണ് കോടതി വിധി.

    7-2 എന്ന രീതിയിലാണ് കോടതി ഈ തീരുമാനം കൈക്കൊണ്ടത്. ജസ്റ്റീസുമാരായ റുത്ത് ബാഡര്‍, സോണിയ എന്നിവര്‍ മാത്രമാണ് തീരുമാനത്തിനെതിരെ നിലകൊണ്ടത്.

    1925 ലാണ് യുദ്ധകാലവീരന്മാരുടെ സ്മരണയ്ക്കായി ഈ സ്മാരകം പണിതത്. സര്‍ക്കാര്‍ അതിന്റെ മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമേരിക്കന്‍ ഹ്യൂമാനിസ്റ്റ് അസോസിയേഷന്‍ ഇതേക്കുറിച്ച് വാദിച്ചത് മതവും സര്‍ക്കാരും തമ്മില്‍ കെട്ടുപിണഞ്ഞു കിടക്കുന്നു എന്നായിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ കേസ് എത്തിയതും കുരിശു നിലനിര്‍ത്താന്‍ കോടതി വിധിച്ചതും.

    സുപ്രീം കോടതി വിധിയെ കാത്തലിക് അസോസിയേഷന്‍ സ്വാഗതം ചെയ്തു. അമേരിക്കന്‍ ഭരണഘടന ഒരിക്കലും അമേരിക്കയുടെ മതവിശ്വാസത്തെ പൊതു സ്ഥലങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നില്ല എന്നത് കാത്തലിക് അസോസിയേഷന്റെ ലീഗല്‍ അഡൈ്വസര്‍ ആന്‍ഡ്രിയ ബേയര്‍ അഭിപ്രായപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!