Tuesday, January 21, 2025
spot_img

തിരുവോസ്തി മാംസരക്തങ്ങളായി, റോസാ മിസ്റ്റിക്കാ മാതാവിന്റെ രൂപത്തില്‍ നിന്ന് സുഗന്ധ എണ്ണ, പരാഗ്വേയില്‍ കഴിഞ്ഞ ദിവസം നടന്നത് അത്ഭുതങ്ങളുടെ പരമ്പര

പരാഗ്വേ: ശയ്യാവലംബിയായി കഴിഞ്ഞിരുന്ന രോഗിക്ക് നല്കാനായി കൊണ്ടുപോയ തിരുവോസ്തി മാംസരക്തങ്ങളായി രൂപാന്തരപ്പെട്ടു. തെക്കേ അമേരിക്കന്‍ രാജ്യമായ പരാഗ്വേ, അരേഗ്വായിലെ ഔര്‍ ലേഡി ഓഫ് മേഴ്‌സിഇടവകയിലെ വൈദികന്‍ പെദ്രോ ജുവാന്‍ കാബെല്ലോറോയ്ക്കാണ് ഈ അത്ഭുതം ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചത്. ഒരു പ്രെയര്‍ ഗ്രൂപ്പിന്റെ മധ്യത്തിലാണ് ഈ അത്ഭുതം നടന്നത്. രോഗിക്ക് നലകാനായി ദിവ്യകാരുണ്യം കൊണ്ടുപോയതായിരുന്നു അച്ചന്‍.

അച്ചന്‍ അവിടെ ദിവ്യകാരുണ്യവുമായി വരുന്നതിന് മുമ്പ് റോസാ മിസ്റ്റിക്കാ മാതാവിന്റെ രൂപത്തില്‍ നിന്ന് എണ്ണ ഒഴുകിയെന്നും റോസാപ്പൂവിന്റെ സുഗന്ധം അവിടെയെങ്ങും പരന്നുവെന്നും ഗ്രൂപ്പംഗങ്ങള്‍ അവകാശപ്പെടുന്നു.

ആ സമയം അവിടെയുണ്ടായിരുന്ന രോഗികള്‍ എണ്ണ ഉപയോഗിച്ചുവെന്നും അവര്‍ക്ക് ഉടന്‍ തന്നെ രോഗസൗഖ്യം ലഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഓഗസ്റ്റ് എട്ടിന് നടന്ന ദിവ്യകാരുണ്യാത്ഭുതത്തെക്കുറിച്ച് ഇവിടത്തെ സഭയുടേതായ ഔദ്യോഗികപ്രഖ്യാപനം ഒന്നും നടന്നിട്ടില്ല.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!