Monday, January 27, 2025
spot_img
More

    സ്വവര്‍ഗ്ഗബന്ധങ്ങള്‍ ആശീര്‍വദിക്കാന്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് തീരുമാനം

    ലണ്ടന്‍: വിവാഹത്തെക്കുറിച്ചുളള പരമ്പരാഗത നിര്‍വചനങ്ങളില്‍ മാറ്റംവരുത്താതെ തന്നെ സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക് ആശീര്‍വാദം നല്കാന്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചു. ആദ്യമായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പൊതുവായും സന്തോഷത്തോടും സംവരണമില്ലാതെയും സ്വവര്‍ഗ്ഗദമ്പതികളെ സഭയിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു.’ കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍വെല്‍ബിയും യോര്‍ക്ക് ആര്‍ച്ച് ബിഷപ് സ്റ്റീഫനും ചേര്‍ന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

    വ്യാഴാഴ്ചയാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ജനറല്‍ സിനഡ് 250 ന് 181 വോട്ട് നല്കി സ്വവര്‍ഗ്ഗവിവാഹങ്ങളെ ആശീര്‍വദിക്കാനുള്ള പിന്തുണ അറിയിച്ചത്. സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിച്ചുകൊണ്ടുള്ള വോട്ട് ചെയ്യല്‍ ചരിത്രപരവും പ്രധാനപ്പെട്ടതുമായ ചുവടുവയ്പ്പാണെന്ന് ആംഗ്ലിക്കന്‍ ബിഷപ് സ്റ്റീവന്‍ പ്രതികരിച്ചു.

    സ്വവര്‍ഗ്ഗദമ്പതികള്‍ കൂടുതലായി പുറത്തേക്ക് വരുന്നു, അവര്‍ തങ്ങളുടെ ബന്ധം പരസ്യമായി ആഘോഷിക്കുന്നു. ഇക്കാരണത്താല്‍ തന്നെ സഭയ്ക്കുള്ളില്‍ ഇവരെക്കുറിച്ചുള്ള മനോഭാവം മാറ്റേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നു. അദ്ദേഹം പറഞ്ഞു.

    ചില കത്തോലിക്കാനേതാക്കന്മാരും സ്വവര്‍ഗ്ഗബന്ധങ്ങളെ ആശീര്‍വദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കത്തോലിക്കാസഭ സ്വവര്‍ഗ്ഗവിവാഹങ്ങളെ അനുകൂലിക്കുന്നില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!