മാരിപ്പോള്‍: യുക്രെയ്‌നിലെ മാരിപ്പോള്‍ കാരിത്താസ് ഓഫിസില്‍ റഷ്യന്‍ സേന നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. കാരിത്താസ് യുക്രെയ്‌നാണ് ഈ വാര്‍ത്ത അറിയിച്ചത്.. മരിച്ചവരില്‍ രണ്ടു വനിതാ സ്റ്റാഫും ഉള്‍പ്പെടുന്നു. 1992 മുതല്‍ കാരിത്താസ് യുക്രെയ്ന്‍ ഇവിടെ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇതേ സമയം റഷ്യന്‍ ഷെല്ലാക്രമണത്തെ ഭയന്ന് നിരവധി ആളുകള്‍ ഒളിത്താവളങ്ങളിലാണ്. സുരക്ഷിതലാവണം തേടി പലായനം ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഫെബ്രുവരി 24 മുതല്‍ യുക്രെയ്ന്‍ ജനതയുടെ ജീവിതം ദുരിതമയമായിരിക്കുകയാണ്. കാരിത്താസ് ഇന്റര്‍നാഷനലിന്റെ കീഴിലാണ് കാരിത്താസ് -സ്‌പെസും കാരിത്താസ് യുക്രെയ്‌നും പ്രവര്‍ത്തിക്കുന്നത്.