വി. സെബാസ്ത്യാനോസിനോടുള്ള പ്രാർത്ഥന !

ഞങ്ങള്‍ക്കുവേണ്ടി അവസാനത്തുള്ളി രക്തം വരെ ചിന്തിയ യേശുനാഥാ, അങ്ങയോടുള്ള സ്നേഹത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വി.സെബസ്ത്യാനോസിനെ ഞങ്ങള്‍ക്ക് മാതൃകയും മദ്ധ്യസ്ഥനുമായി നല്‍കിയതിന് ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. പഞ്ഞം, പട, വസന്ത, മാറാരോഗങ്ങള്‍ മുതലായവ മൂലവും പൈശാചിക പീഡകള്‍ വഴിയും ക്ലേശിക്കുന്ന എല്ലാവരേയും വിശുദ്ധന്‍റെ മാദ്ധ്യസ്ഥം വഴി മോചിതരാക്കണമേ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഈശോയെ, അങ്ങേയ്ക്കു വേണ്ടി ജീവന്‍ ഹോമിച്ച വിശുദ്ധനെ അനുകരിച്ച്, അങ്ങേയ്ക്ക് സാക്ഷികളാകുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങള്‍ക്കിപ്പോള്‍ ആവശ്യമായ അനുഗ്രഹങ്ങള്‍ വിശുദ്ധന്‍റെ യോഗ്യതയാല്‍ സാധിച്ചുതരണമേ. ആമ്മേന്‍.