“പരിശുദ്ധ അമ്മ ഏറ്റവും അധികമായി ഇഷ്ടപ്പെടുന്ന പ്രാര്‍ത്ഥന ഇതാണ്” നിരീശ്വരവാദത്തില്‍ നിന്ന് കത്തോലിക്കാസഭാംഗമായി മാറിയ ഹാര്‍വാര്‍ഡിലെ പ്രഫസര്‍ വ്യക്തമാക്കുന്നു

പരിശുദ്്ധ മറിയത്തോട് എത്രയോ അധികമായി പ്രാര്‍ത്ഥിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാല്‍ അത്തരം പ്രാര്‍ത്ഥനകളില്‍ മാതാവിന് ഏറ്റവും ഇഷ്ടമുള്ള പ്രാര്‍ത്ഥന ഏതായിരിക്കുമെന്ന് എന്തെങ്കിലും ഊഹമുണ്ടോ?

എന്നാല്‍ മാതാവിന് പ്രത്യേക ഇഷ്ടം കൂടുതലുള്ള ഒരുപ്രാര്‍ത്ഥനയുണ്ട്. മാതാവ് തന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

O Mary, conceived without sin, pray for us who have recourse to thee ( പാപമില്ലാതെ ഗര്‍ഭം ധരിച്ച പരിശുദ്ധ അമ്മേ, അമ്മയോട് സഹായം തേടിയ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ) എന്ന പ്രാര്‍ത്ഥനയാണത്രെ മാതാവിന് ഏറ്റവും ഇഷ്ടമുള്ളപ്രാര്‍ത്ഥന. വിശുദ്ധ കാതറിന്‍ ലെബോറയ്ക്ക് മാതാവ് തന്നെ പറഞ്ഞുകൊടുത്ത പ്രാര്‍ത്ഥനയാണ് ഇത്.

ഈ പ്രാര്‍ത്ഥനയാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ടപ്രാര്‍ത്ഥനയെന്ന് മാതാവ് വെളിപ്പെടുത്തികൊടുത്തത് ഹാര്‍വാര്‍ഡിലെ പ്രഫസറായിരുന്ന Roy Schomeman ആണ്. നിരീശ്വരവാദിയായിരുന്ന ഇദ്ദേഹം ഇപ്പോള്‍ കത്തോലിക്കാസഭാംഗമാണ്.

പരിശുദ്ധ കന്യാമറിയം നല്കിയ ഒരു ദര്‍ശനത്തിലൂടെയാണ് താന്‍ കത്തോലിക്കാസഭാംഗമായത് എന്ന് ശാലോം വേള്‍ഡിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഉറങ്ങികിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ തോളത്ത് ഒരു കൈപതിയുകയും ആ വ്യക്തി തന്നെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്നും അവിടെ അതീവസുന്ദരിയായ ഒരു സ്ത്രീ ഇരിക്കുന്നതായി താന്‍ കണ്ടുവെന്നും തന്റെ ചോദ്യങ്ങള്‍ക്കെല്ലാം അവള്‍ മറുപടി നല്കിയെന്നും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. കന്യകാമറിയമാണ് അതെന്ന് അദ്ദേഹത്തിന് പിന്നീട് മനസ്സിലായി.

ഈ ദര്‍ശനത്തിലാണ് തന്റെ ഇഷ്ടപ്പെട്ട പ്രാര്‍ത്ഥന ഏതാണെന്ന് മാതാവ് വെളിപ്പെടുത്തിയത്. ഇതുവഴി കത്തോലിക്കാസഭയിലേക്ക ഇദ്ദേഹം ആകര്‍ഷിക്കപ്പെടുകയും ഒടുവില്‍ കത്തോലിക്കാസഭാംഗമായിത്തീരുകയുമായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.