“നരകം യാഥാര്‍ത്ഥ്യം തന്നെ” നരകം ദര്‍ശിച്ച ഒരു സാത്താന്‍ ആരാധകന്‍ ദൈവ വിശ്വാസത്തിലേക്ക് വന്നത് ഇങ്ങനെ…


നരകം ഒരു യഥാര്ത്ഥ സ്ഥലമാണെന്ന് മുന്‍സാത്താന്‍ ആരാധകനായ ജോണ്‍ റാമെയ്‌റെസ്. അതിശയകരമായ രീതിയില്‍ നരകാനുഭവം ഉണ്ടായതും സാത്താനോട് സംസാരിച്ചതുമാണ് തന്നെ കത്തോലിക്കാവിശ്വാസത്തിലേക്ക് കൊണ്ടുവന്നതെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

സ്വന്തം പിതാവാണ് എട്ടാം വയസില്‍ ജോണിനെ സാത്താന്‍ ആരാധനയിലേക്ക് കൊണ്ടുവന്നത്. ന്യൂയോര്‍ക്ക് നഗരത്തിലെ മുഖ്യനായ സാത്താന്‍ പുരോഹിതനായി വളരാന്‍ അധികകാലമെടുത്തില്ല ജോണിന്.

1999 ല്‍ ആണ് അദ്ദേഹത്തിന് ആ അനുഭവം ഉണ്ടായത്. ശരീരത്തിന് വെളിയിലേക്ക് താന്‍ നടന്നുപോയ അനുഭവം. ആ അനുഭവത്തിന്റെ തീവ്രതയില്‍ അദ്ദേഹം നരകം കണ്ടു. സാത്താനുമായി സംസാരിക്കുകയും ചെയ്തു. നടുക്കമുളവാക്കുന്ന ഭീകരരംഗങ്ങള്‍ക്ക് ശേഷം സ്വന്തം ശരീരത്തിലേക്ക് തന്നെ തിരികെയെത്തിയ ജോണ്‍ അന്ന് അവിടെ വച്ച് ഒരു തീരുമാനമെടുത്തു. ഇനിയുള്ള തന്റെ ജീവിതം മുഴുവന്‍ ദൈവത്തിന് മാത്രം.

അതുപോലൊരു ഭയം ഞാന്‍ ഭൂമിയില്‍വച്ച് കണ്ടിട്ടില്ല. മുഖമില്ലാത്ത മനുഷ്യരെയാണ് ഞാന്‍ അവിടെ കണ്ടത്, അവിടെയെത്തിയവര്‍ക്ക് ഒരിക്കലും മടങ്ങിവരവില്ല. നിരാശതയും കരച്ചിലും ശാപവും മാത്രമാണ് എങ്ങും കേള്‍ക്കാന്‍ കഴിയുന്നത്, എന്തുമാത്രം ഇരുട്ടാണെന്നോ അവിടെ. സ്വന്തം കൈ പോലും നമുക്കവിടെ കാണാന്‍കഴിയില്ല.

അഭിമുഖത്തില്‍ അദ്ദേഹം പ്രേക്ഷകരോടായി പറഞ്ഞത് ഇതാണ്. സാത്താന്‍ നിങ്ങളെ ഒരിക്കലും സ്‌നേഹിക്കുകയില്ല. നിങ്ങള്‍ ദൈവത്തിന്റെ സാദൃശ്യത്താല്‍ സൃഷ്ടിക്കപ്പെട്ടവരാണ്. നിങ്ങള്‍ എപ്പോഴും ഈശോയെ ഓര്‍മ്മിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.