എന്തിനാണ് സ്ത്രീകള്‍ പള്ളിയില്‍ ശിരസ് മൂടി പ്രാര്‍ത്ഥിക്കുന്നത്?

സ്ത്രീകള്‍ ശിരസ് മൂടി പ്രാര്‍ത്ഥിക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. അവയിലൊന്ന് ഇങ്ങനെയാണ്.

പള്ളിയിലെ അള്‍ത്താര തിരശ്ശീലയാല്‍ മറയ്ക്കപ്പെട്ടതാണ്. സക്രാരിയും അങ്ങനെ തന്നെ. തിരുക്കര്‍മ്മങ്ങളില്‍ ഉപയോഗിക്കുന്ന കാസ തിരശ്ശീല കൊണ്ട് മൂടിയിടാറുണ്ട്. ദൈവത്തെ കാണും നേരം മോശ തന്റെ മുഖം മറച്ചിരുന്നു.

ശിരസ് മൂടിയ സ്ത്രീ ദൈവത്തോടുള്ള തന്റെ ആദരം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. വധുവായ സഭയുടെ പ്രതീകമാണത്.

അപ്പസ്‌തോലന്മാരുടെ കാലം മുതല്‍ക്കുള്ള പതിവും സ്ത്രീകള്‍ ശിരസ് മറയ്ക്കുന്നതായിരുന്നു. 1917 കാനന്‍ ലോ സ്ത്രീകളുടെ ശിരസ് മറയ്ക്കണമെന്ന് ആവശ്യപ്പെടുന്നു.

ചില സ്ത്രീകള്‍ പള്ളിയില്‍ മാത്രമല്ല എപ്പോള്‍ പ്രാര്‍ത്ഥിക്കാനാരംഭിക്കുമ്പോഴും ശിരസ് മൂടാറുണ്ട്. പൊതുവായ പ്രാര്‍ത്ഥനകള്‍ക്ക് മാത്രമല്ല സ്വകാര്യ പ്രാര്‍ത്ഥനകള്‍ക്കിടയിലും. ഇത് അവര്‍ക്ക് കൂടുതല്‍ ഏകാഗ്രതയും വിശ്വാസവും നല്കുന്നുണ്ടാവാം.

ഭൗതികമായ ഒരു കാര്യവും കൂടി സ്ത്രീകള്‍ ശിരസ് മൂടുന്നതില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. അത് അവരുടെ സൗന്ദര്യത്തെ കുടുതല്‍ ഉദ്ദീപ്തമാക്കുന്നുണ്ടത്രെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.