സ്വര്‍ഗ്ഗസ്ഥനായ പിതാവേ പ്രാര്‍ത്ഥന ചൊല്ലി പ്രാര്‍ത്ഥിക്കൂ, അത്ഭുതം കാണാം: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളുമാണ് നമ്മള്‍. അതുകൊണ്ട് ആവശ്യങ്ങളില്‍ നാം നിര്‍ബന്ധം പിടിച്ച് പ്രാര്‍ത്ഥിക്കണം.ദൈവത്തെ അപ്പായെന്ന് വിളിക്കണം. അപ്പനെ വിശ്വസിച്ച് ഒരു കാര്യം ഏല്പിച്ചുകഴിഞ്ഞാല്‍ അപ്പനത് ഏറ്റെടുക്കും.

മക്കളുടെ കുടുംബജീവിതത്തില്‍പ്രശ്‌നമുണ്ടോ മാതാപിതാക്കള്‍ മുട്ടുകുത്തിനിന്ന് മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്നല്ലേ, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവേ ഞാന്‍ ഈ പ്രശ്‌നം അങ്ങയുടെ കരങ്ങളിലേക്ക് വച്ചുതരുവാ. അപ്പന്‍ ഇത് ഏറ്റെടുക്കണം തീര്‍പ്പുണ്ടാക്കണം. ഇങ്ങനെ പറയുമ്പോള്‍. ആ വാക്ക് സ്വര്‍ഗ്ഗം ഏറ്റെടുക്കും. സ്വര്‍ഗ്ഗം ഏറ്റെടുത്താല്‍ അവിടെ പരിഹാരമുണ്ട്.

ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ തളരരുത്. അപ്പാ എന്ന് വിളിക്കുക. വിശുദ്ധ സിപ്രിയാന്‍ പറഞ്ഞത് സ്വര്ഗ്ഗസ്ഥനായ പിതാവേ ചൊല്ലിയാല്‍ ഫലം ഇല്ലാതെ വരില്ല എന്നാണ്. സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലിയാല്‍ ലഘുപാപങ്ങളെല്ലാം ക്ഷമിക്കപ്പെടുമെന്നാണ് വിശുദ്ധ ആഗസ്തിനോസ് പറഞ്ഞിരിക്കുന്നത്. തോമസ് അക്വിനാസ് പറയുന്നത് നമുക്ക് വളരെ ആത്മവിശ്വാസം നല്കുന്നു പ്രാര്‍ത്ഥനയെന്നാണ്.

ഏറെ അനുയോജ്യമായ പ്രാര്‍ത്ഥനയാണ് ഇത്. ക്രമമമുള്ള പ്രാര്‍ത്ഥന. ഭക്തിയുള്ളപ്രാര്‍ത്ഥന. വിനയത്തോടെയുള്ളപ്രാര്‍ത്ഥന. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന് പറയുന്നത് എന്തിനാണ്. അങ്ങനെ വിളിക്കണമെന്ന് ഈശോയ്ക്ക് നിര്‍ബന്ധമുള്ള കാര്യമാണ്. ദൈവത്തിന്റെമഹത്വം, ഔന്നത്യം നമ്മള്‍ മറന്നുപോകരുതെന്ന് ഈശോയ്ക്ക് ആഗ്രഹമുണ്ട്.

കേരളത്തിലെ രണ്ടു സ്ഥലങ്ങള്‍ തമ്മില്‍ എത്തിച്ചേരാന്‍ അനേകം മണി്ക്കൂറുകളെടുക്കും.ഉദാഹരണത്തിന് തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡെത്തിച്ചേരാന്‍ ഏകദേശം ഒരു ദിവസമെങ്കിലും എടുക്കും. ഇതിനേക്കാള്‍ സമയമെടുക്കും കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെത്താന്. അതുപോലെ അമേരിക്കയിലെത്താന്‍ 21 മണിക്കൂര്‍ നേരം യാത്ര വേണം. ഭൂമിയുടെ 30 ലക്ഷം ഇരട്ടിവലുപ്പമുണ്ട് സൂര്യന് .സൂര്യനെക്കാള്‍ വലുപ്പമുള്ള അനേകം ഗ്രഹങ്ങളുണ്ട്. ഇങ്ങനെ സൃഷ്ടപ്രപഞ്ചത്തെ മുഴുവന്‍ ഒരൊറ്റവാക്കിനാല്‍ സൃഷ്ടിച്ചവനാണ് ദൈവം. ആ ദൈവത്തിന് ഔന്നത്യം കല്പിക്കാതെയിരിക്കരുത്.

സര്‍വ്വാധിപനാണ് ദൈവം. ആ വലുപ്പം സൂചിപ്പിക്കാനാണ് ദൈവത്തെ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന് വിളിക്കുന്നത്.. ആ ദൈവത്തിന്റെ ഔന്നത്യത്തെ നാം അംഗീകരിക്കുകയാണ്. അങ്ങാണ് സര്‍വ്വശക്തന്‍ എന്ന് ഏറ്റുപറയുകയാണ് നാം സ്വര്‍ഗസ്ഥനായ പിതാവേ എന്ന് വിശേഷിപ്പിക്കുമ്പോള്‍ സംഭവിക്കുന്നത്. ഒറ്റവിളിയില്‍ ദൈവത്തിന്റെ എല്ലാ മഹത്വവും അടങ്ങിയിരിക്കുന്നു. ദൈവം സ്വര്‍ഗ്ഗസ്ഥിതനാണ്. എന്നാല്‍ ആ ദൈവം എന്റെ പിതാവുമാണ്.

ഈപ്രാര്‍ത്ഥനയിലെ അങ്ങയുടെ രാജ്യം, അങ്ങയുടെ നാമം, അങ്ങയുടെ ഇഷ്ടം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. അങ്ങയുടെ നാമം പരിശുദ്ധമാക്കപ്പെടണമേ.അങ്ങയുടെ നാമം പൂജിതമാകണമേ. അപ്പോള്‍ ഒരു സംശയം വന്നേക്കാം. ദൈവം പരിശുദ്ധനല്ലേ. അവിടുത്തെ നാമം പൂജിതമല്ലേ. അതിന്റെ അര്‍ത്ഥം ഇതാണ്. അങ്ങയുടെ നാമം എന്റെ ജീവിതത്തില്‍ പരിശുദ്ധമായി വെളിപെടാന്‍ എന്നെ സഹായിക്കണമേ. അതാണ് ആ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം. അല്ലെങ്കില്‍ എന്റെ ജീവിതം കണ്ടിട്ട് ആരും അങ്ങയെ ദുഷിക്കാനിടയാകരുതേ എന്നാണ് ആ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം.

റോമ ലേഖനം രണ്ട്, 24 ല്‍ ഇങ്ങനെ വായിക്കുന്നു. നീ യഹൂദനെന്ന് വിളിക്കപ്പെടും. നിങ്ങള്‍ നിമിത്തം ദൈവത്തിന്റെ നാമം വിജാതീയര്‍ക്കിടയില്‍ ദുഷിക്കപ്പെട്ടിരിക്കുന്നു എന്ന് നാം അതില്‍ വായിക്കുന്നു. ക്രിസ്ത്യാനിയാണ് അവനെ വിശ്വസിക്കരുത് എന്ന് ആരെങ്കിലും നിങ്ങളെ കുറിച്ച് പറയുന്നുണ്ടോ. ഈ പ്രാര്‍ത്ഥന ചൊല്ലുന്നവര്‍ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. നിങ്ങളുടെ പ്രവൃത്തികണ്ടിട്ട് ആരെങ്കിലും ദൈവത്തെ ദുഷിക്കാന്‍ കാരണമായിട്ടുണ്ടോ. കൊള്ളപ്പലിശ വാങ്ങുന്നവര്‍.ആരോടും കരുണ കാണിക്കാത്തവന്‍,

മനുഷ്യന്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ട് സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെയെന്നാണ് തിരുവചനം പറയുന്നത്. നമ്മുടെ ജീവിതം കണ്ട് മറ്റുള്ളവര്‍ യേശുവിലേക്ക് വരാന്‍ തയ്യാറാകണം. നമ്മുടെ ജീവിതം കണ്ട് എത്രപേര്‍ യേശുവിലേക്ക് വന്നിട്ടുണ്ട്? പ്രസംഗിക്കുന്നവരും പ്രഘോഷിക്കുന്നവരും ധാരാളമുണ്ട്. ധ്യാനകേന്ദ്രങ്ങളുമുണ്ട്. പക്ഷേ നമ്മുടെ ജീവിതം കണ്ടിട്ട് എത്രപേര്‍ ദൈവത്തിലേക്ക് വരുന്നുണ്ട് എന്നതാണ് പ്രസക്തമായ ചോദ്യം.

സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ഒരു കെണിയാണ്. അര്‍ത്ഥമറിഞ്ഞ് ആ പ്രാര്‍ത്ഥന ചൊല്ലിക്കഴിഞ്ഞാല്‍ പിന്നെ നമുക്ക് ഒരുരക്ഷയുമില്ല. യേശുഅതിബുദ്ധിമാനാണ്. അതുകൊണ്ടാണ് ഈശോ അങ്ങനെ പ്രാര്‍ത്ഥിച്ചത്.

എന്താണ് ദൈവരാജ്യം? ഇന്ത്യമഹാരാജ്യം എന്ന് പറയുമ്പോഴും യുകെ എന്ന് പറയുമ്പോഴും നമുക്ക് കാര്യം മനസ്സിലാകും.പക്ഷേ ദൈവരാജ്യം എന്ന് പറയുമ്പോഴോ? ഈശോയുടെ പ്രസംഗത്തിന്റെ മുഴുവന്‍ സാരാംശം സ്വര്‍ഗ്ഗരാജ്യപ്രഘോഷണമായിരുന്നു. ദൈവരാജ്യത്തിന്റെ സുവിശേഷമാണ്ക്രിസ്തു പ്രസംഗിച്ചത്. ദൈവത്തിന്റെ ഭരണമാണ് ദൈവരാജ്യം. ദൈവരാജ്യം സമം ദൈവത്തിന്റെ ഭരണം. ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെയെന്നാണ് ഈശോ പറയുന്നത്. എന്നുമുതല്‍ ദൈവമെന്ന ഭരിച്ചുതുടങ്ങിയോ അന്നുമുതല്‍ ഞാന്‍ ദൈവരാജ്യത്തിലാണ്. എന്റെ എല്ലാപ്രവര്‍ത്തനങ്ങളും ദൈവം പറയുന്നതുപോലെയാണെങ്കില്‍ ഞാന്‍ ദൈവരാജ്യത്തിലാണ്. ദൈവത്തോട് ചോദിച്ചിട്ടാണ് നിങ്ങളൊരു തീരുമാനം എടുത്തതെങ്കില്‍ നിങ്ങള്‍ ദൈവരാജ്യത്തിലാണ്.

പക്ഷേ പലപ്പോഴും ദൈവത്തോട് ചോദിക്കാതെയാണ് നാംതീരുമാനങ്ങള്‍ എടുക്കുന്നത്. അതുകൊണ്ടാണ് പല തീരുമാനങ്ങളും തെറ്റിപ്പോകുന്നത്. എന്നാല്‍ ദൈവത്തോട് ചോദിച്ചിട്ട് ദൈവം മിണ്ടാതിരിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരം തേടി ഒരു ബ്രദറിന്റെയും കന്യാസ്ത്രീയുടെയും അച്ചന്റെയും പുറകെ പോകരുത്. പകരം ചെയ്യേണ്ടത് പല തവണ ചോദിച്ചിട്ടുംഉത്തരം കിട്ടാതെ വരുമ്പോളും ഉള്ളില്‍ ഒരു തോന്നലുണ്ടാവുന്നുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളുക. അങ്ങനെ നിങ്ങളെടുക്കുന്ന തീരുമാനം തെറ്റിിപ്പോയാലും നിങ്ങള്‍ ആലോചന ചോദിച്ചതിന്റെ പേരില്‍ ദൈവം നിങ്ങളുടെ ജീവിതത്തില്‍ ഇടപെടും.

പക്ഷേ ദൈവത്തോട് ചോദിക്കണം. ചോദിക്കാതെ പോകരുത്. തെറ്റിപ്പോയ തീരുമാനങ്ങള്‍ പോലും ദൈവത്തോട് ചോദിച്ചിട്ടാണ് ചെയ്യുന്നതെങ്കില്‍ ദൈവം അത് ശരിയാക്കിത്തരും.. അസാധാരണമായ ശക്തിയും വഴിയും ദൈവം നിങ്ങളുടെ ജീവിതത്തില്‍ ഇടപെടും. ഓരോ ദിവസവും ദൈവം നിങ്ങളുടെ ജീവിതത്തില്‍ ദൈവം ഇടപെടാന്‍ കാത്തിരിക്കുന്നുണ്ട്.

നിങ്ങള്‍ ആരെ വിവാഹം കഴിക്കണം, എവിടെ ജോലി ചെയ്യണം എപ്പോള്‍ വീടു പണിയണം, കാര്‍ വാങ്ങണം എല്ലാം ദൈവം കൃത്യമായി നിര്‍വഹിച്ചുകൊള്ളൂം. അത്്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു. അവിടുന്ന് എനിക്ക് എല്ലാം ചെയ്തുതരും എന്നാണ് 57 ാം സങ്കീര്‍ത്തനം രണ്ടാം വാക്യം പറയുന്നത്. ദൈവം രാജാവായതുകൊണ്ട് അവിടുത്തെ സേവകര്‍ ലോകത്തിന്റെ എല്ലാഭാഗത്തുമുണ്ട്. എന്റെ ഒരു മോന്‍ മോള്‍ വരുന്നുണ്ട് കാര്യംചെയ്തുകൊടുക്കണം എന്ന് ദൈവം മെസേജു കൊടുക്കുന്നുണ്ട്.

എല്ലാ കാര്യങളും കര്‍ത്താവ് ഒരുക്കി ക്രമീകരിച്ച് കര്‍ത്താവ് കാത്തിരിക്കുകയാണ്. അങ്ങനെയൊരു വിശ്വാസമുള്ള ഒരാളുടെയുംജീവിതം തകരുകയില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.