കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രം നസ്രത്തിലെ മംഗളവാര്‍ത്ത ബസിലിക്കയില്‍ സെപ്തംബര്‍ എട്ടിന് പ്രതിഷ്ഠിക്കും

കുറവിലങ്ങാട്: കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രം നസ്രത്തിലെ മംഗളവാര്‍ത്ത ബസിലിക്കയില്‍ സെപ്തംബര്‍ എട്ടിന് പ്രതിഷ്ഠിക്കും. മുത്തിയമ്മയുടെ മൊസെയ്ക്ക് ചിത്രമാണ് പ്രതിഷ്ഠിക്കുന്നത്. ഇന്ത്യയില്‍ നിന്ന് തന്നെ ആദ്യമായിട്ടാണ് മാതാവിന്റെ ഒരു ചിത്രം മംഗളവാര്‍ത്താ ദേവാലയത്തില്‍ പ്രതിഷ്ഠിക്കുന്നത്.

ലോകചരിത്രത്തില്‍ ആദ്യത്തെ മരിയന്‍ പ്രത്യക്ഷീകരണം നടന്നതത് കുറവിലങ്ങാടായിരുന്നു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധനാട്ടിലെ പള്ളികളുടെ പൂര്‍ണ്ണചുമതലകള്‍ വഹിക്കുന്ന ഫ്രാന്‍സിസ്‌ക്കന്‍ കസ്റ്റോഡിയന് സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്നാണ് ഇങ്ങനെയൊരു അനുവാദം കിട്ടിയത്.

സെപ്തംബര്‍ എട്ടിന് ഇന്ത്യന്‍ സമയം 12.30 ന് തുടങ്ങുന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടയിലാണ് ഛായാചിത്ര പ്രതിഷ്ഠ നടക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.