കത്തോലിക്കനാണോ, എങ്കില്‍ ഓരോ കത്തോലിക്കനും നിര്‍ബന്ധമായും ചില കാര്യങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്.
അതില്‍ പ്രധാനപ്പെട്ട കാര്യം വിശുദ്ധ കുര്‍ബാനയിലുള്ള പങ്കാളിത്തമാണ്. സാധിക്കുമെങ്കില്‍ എല്ലാ ദിവസവും ഓരോ കത്തോലിക്കനും വിശുദ്ധ ബലിയില്‍ പങ്കെടുക്കേണ്ടതാണ്.
പരിശുദ്ധ മറിയത്തോടുള്ള വണക്കവും ജപമാല പ്രാര്‍ത്ഥനയുമാണ് മറ്റൊന്ന്. ഓരോ കത്തോലിക്കനും പരിശുദ്ധ മറിയത്തോട് വണക്കവും ഭക്തിയുമുള്ളവരായിരിക്കണം. ദിനവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം.
ഇടവകയിലുള്ള പങ്കാളിത്തമാണ് മറ്റൊന്ന്. പള്ളിവക കാര്യങ്ങളില്‍ ഓരോ കത്തോലിക്കനും ശ്രദ്ധാലുവായിരിക്കണം.
വിശ്വാസികളായ മറ്റുള്ളവരുമായി സമയം ചെലവഴിക്കാനും ആത്മീയതയില്‍ വളരാനും ഓരോ കത്തോലിക്കനും ശ്രദ്ധിക്കണം.
പേരിനൊരു കത്തോലിക്കനായി ജീവിച്ചതുകൊണ്ട് കാര്യമില്ല എന്നുതന്നെയാണ് ഇതിനര്‍ത്ഥം. എന്താ യഥാര്‍ത്ഥ കത്തോലിക്കനാകാന്‍ ഇനിയെങ്കിലും തയ്യാറാണോ?