കൊന്ത പ്രദര്‍ശിപ്പിക്കുന്നത് ശരിയാണോ?

പലര്‍ക്കും ഇങ്ങനെയൊരു സംശയമുണ്ട്. കൊന്ത പ്രാര്‍ത്ഥിക്കാനല്ലേ ഉപയോഗിക്കേണ്ടത്. അല്ലാതെ അത് മനോഹരമായ ഒരു കാഴ്ചവസ്തുവായി പ്രദര്‍ശനത്തിന് വയ്ക്കുന്നത് ശരിയാണോ എന്ന്. പ്രത്യേകിച്ച് കൊന്തകളുടെ പ്രദര്‍ശനം നടക്കുന്ന സാഹചര്യത്തില്‍. അല്ലെങ്കില്‍ വാഹനത്തിനുള്ളില്‍. വീടുകളില്‍ എല്ലാം.

സത്യത്തില്‍ വീടുകളിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ കൊന്തകള്‍ പ്രദര്‍ശിപ്പിക്കുന്നത് ഒരിക്കലും തെറ്റല്ല. കാരണം നമ്മള്‍ അത് അപ്രകാരം ചെയ്യുന്നത് ആദരവോടും ദൈവവിചാരത്തോടെയുമാണല്ലോ?

അപ്രകാരം ചെയ്യുന്നതുകൊണ്ട് ആര്‍ക്കും ദോഷങ്ങളില്ലെന്ന് മാത്രമല്ല പലരിലും ദൈവവിചാരം അതുണര്‍ത്തുകയും ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.