സാത്താന്റെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ ഇതാ ശക്തമായ ഒരു പ്രാര്‍ത്ഥന

സാത്താന്‍ ഒരു യാഥാര്‍ത്ഥ്യമാണ്. കത്തോലിക്കാസഭയുടെ പ്രബോധനവും അങ്ങനെയാണ്. അതുകൊണ്ട് സാത്താനെതിരെ പോരാടേണ്ടത് നമ്മുടെ കര്‍ത്തവ്യവും കടമയുമാണ്. സാത്താന്‍ നിലനില്ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണെന്നും അവനോട് നാം പോരാടണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പയും പറഞ്ഞിട്ടുണ്ട്.

സാത്താനെ എങ്ങനെ ഓടിക്കാം എന്നതിനെക്കുറിച്ച് നമുക്ക് ആശങ്ക വേണ്ട. കാരണം ദൈവം നമ്മോടു കൂടെയുണ്ട്. സാത്താനുമായുള്ള പോരാട്ടത്തില്‍ ദൈവം നമ്മുടെ രക്ഷയ്‌ക്കെത്തും.

സാത്താനെ ഓടിച്ചുവിടാന്‍ ശക്തമായ ഒരു പ്രാര്‍ത്ഥനയാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ നിത്യനായ ദൈവമേ, അങ്ങയുടെ നിതാന്തശത്രുവായ സാത്താനെതിരെയുള്ള പോരാട്ടത്തില്‍ എന്നെ സഹായിക്കുകയും സാത്താനെ പരാജയപ്പെടുത്തുകയും ചെയ്യണമെന്ന് അങ്ങയോട് ഞാന്‍ യാചിക്കുന്നു.

നാരകീയ ശത്രുക്കളെ നരകത്തിലേക്ക് പറഞ്ഞയ്ക്കുകയും അവയുടെ ചങ്ങലക്കണ്ണികള്‍ അറുത്തുമാറ്റുകയും ചെയ്യണമേ. സ്വര്‍ഗ്ഗീയ പിതാവേ, അവിടുത്തെ തിരുഹൃദയത്തിന്റെയും മാതാവിന്റെ വിമലഹൃദയത്തിന്റൈയും അനുഗ്രഹം ഞങ്ങള്‍ക്കുണ്ടാകണമേ.

എന്റെ ഓരോ ശ്വാസോച്ഛാസത്തിലും ഓരോ നിമിഷവും ഈ പ്രാര്‍ത്ഥന എന്റെ കൂടെയുണ്ടായിരിക്കുകയും ഞാന്‍ ആവര്‍ത്തിക്കുകയും ചെയ്യും. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.