ദൈവത്തോട് നേരിട്ടുപറയുന്നതിന് പകരം കത്തോലിക്കര്‍ വൈദികനോട്പാപങ്ങള്‍ ഏറ്റുപറയുന്നത് എന്തുകൊണ്ട്?

ദൈവത്തിന് എന്റെ കാര്യങ്ങള്‍ എല്ലാം അറിയാമല്ലോ പിന്നെയെന്തിനാണ് ഞാന്‍ എന്റെ പാപങ്ങള്‍ ഒരു വൈദികനോട് ഏറ്റുപറയുന്നത്, ദൈവത്തോട് പറഞ്ഞാല്‍ പോരേ? ഇങ്ങനെ ചോദിക്കുന്ന, ഇത്തരം സംശയമുളള പലരെയും നാം ഇതിനകം കണ്ടിട്ടുണ്ട്. എന്നാല്‍ വൈദികരോട് പാപങ്ങള്‍ ഏറ്റുപറയുക എന്ന രീതി വൈദികരുടെയോ സഭയുടെയോ കണ്ടുപിടിത്തമല്ല. വിശുദ്ധഗ്രന്ഥാടിസ്ഥാനത്തിലുളള ഒരു പാരമ്പര്യമാണ് ഇത്,

ഉദാഹരണത്തിന് യാക്കോബ് 5:16 ഇങ്ങനെ പറയുന്നു നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍..

വിശുദ്ധ മത്തായിയുടെ സുവിശേഷം 9 ാം അധ്യായം ആറാം വാക്യത്തിലും വിശുദ്ധ യോഹ 20:21-23 വചനഭാഗങ്ങളിലും ഇക്കാര്യം വ്യക്തമായിപറയുന്നുണ്ട്.

പാപങ്ങള്‍ മോചിക്കാനുളള അധികാരം ഈശോ അപ്പസ്‌തോലന്മാര്‍ക്ക് നല്കിയിട്ടുണ്ട്. അപ്പസ്‌തോലന്മാരുടെ പിന്തുടര്‍ച്ചക്കാരാണ് വൈദികര്‍. പാപംമോചിക്കാനുള്ള അധികാരം അവര്‍ക്ക് ദൈവം നല്കിയിരിക്കുന്നതാണ്.

അതുകൊണ്ട് ആശങ്കകളില്ലാതെ, സംശയിക്കാതെ നമുക്ക് നമ്മുടെ പാപങ്ങള്‍ വൈദികരോട് ഏററുപറയുകയും ഹൃദയം ശാന്തമാക്കി പാപമോചനം അനുഭവിക്കുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.