വിശുദ്ധ ക്ലാരയോടുള്ള പ്രാര്‍ത്ഥന

സമ്പന്നതയില്‍ ജനിച്ചിട്ടും, അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സീസിനാല്‍ പ്രചോദിതയായി, എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ച്, യേശുവിനെ തന്‍റെ ജന്മാവകാശമായും, ജീവിതത്തിന്‍റെ ലക്ഷ്യവുമായി പ്രഖ്യാപിക്കുകയും ചെയ്ത വിശുദ്ധ ക്ലാരയെ ഓര്‍ത്ത് സ്നേഹപിതാവേ അങ്ങേയ്ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. നാഥാ, ഞങ്ങള്‍ക്കും വിശുദ്ധ ക്ലാരയെപ്പോലെ അങ്ങയെ അനുകരിക്കുന്നതിനും, അങ്ങയുടെ ഹിതം നിറവേറ്റുന്നതിനും വേണ്ട കൃപാവരം തന്നരുളണമേ. ദൈവ സ്നേഹത്താല്‍ നിറഞ്ഞ് മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം എരിഞ്ഞ് അങ്ങയുടെ സാക്ഷികളാകാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.