വല്യപ്പന്മാര്‍ക്കും വല്യമ്മച്ചിമാര്‍ക്കും പ്രായം ചെന്നവര്‍ക്കുമായി സഭയില്‍ ഒരു ദിനം

വത്തിക്കാന്‍ സിറ്റി: വല്യപ്പച്ചന്മാരെയും വല്യമ്മച്ചിമാരെയും പ്രായം ചെന്നവരെയും ആദരിക്കാനും സ്‌നേഹിക്കാനുമായി സഭയില്‍ ഇനി ഒരു പ്രത്യേക ദിനം. ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെയാണ് ഇങ്ങനെയൊരു ദിനാചരണത്തിന്റെ ഔദ്യോഗികപ്രഖ്യാപനം നടത്തിയത്. ഇതനുസരിച്ച ജൂലൈ മാസത്തിലെ നാലാമത്തെ ഞായറായിരിക്കും വൃദ്ധര്‍ക്കും ഗ്രാന്റ് പേരന്റിനുമായിട്ടുള്ള ദിനമായി സഭ ആചരിക്കുന്നത്.

പ്രായം ചെന്നവര്‍ പലപ്പോഴും വിസ്മരിക്കപ്പെടുന്നു. അവരുടെ നന്മകളെ നാം വിസ്മരിക്കുന്നു. അവരുടെ വേരുകള്‍ നാം സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഇക്കാരണത്താലാണ് ഗ്രാന്റ് പേരന്റ്‌സിനും പ്രായം ചെന്നവര്‍ക്കുമായി അന്താരാഷ്ട്രദിനം തന്നെ സ്ഥാപിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ഈ വര്‍ഷം ജൂലൈ 25 നായിരിക്കും പ്രസ്തുത ദിനം ആചരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.