അപ്പനും മകളും വിശുദ്ധനിരയിലേക്ക്…

വരും കാലങ്ങളില്‍ കത്തോലിക്കാസഭയുടെ ചരിത്രത്തിലേക്ക് ഒരു അപ്പനും മകളും കൂടി വിശുദ്ധരായി പേരുചേര്‍ക്കപ്പെടും. ധന്യന്‍ ഫ്രാന്‍സിസ്‌ക്കോയും മകള്‍ മരിയ ദെ ലായുമാണ് ഇവര്‍.മരിയയുടെ മാധ്യസ്ഥയിലുള്ള അത്ഭുതത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ അംഗീകാരം നല്കിയതോടെ മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിന് തീരുമാനമായി.

ലിസ്യൂവിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തിലാണ് മരിയ ക്ഷയരോഗബാധിതയാകുന്നത്. 21 വയസായിരുന്നു അവള്‍ക്ക് അപ്പോള്‍. താന്‍ അധികം വൈകാതെ മരണമടയുമെന്ന് മരിയയ്ക്ക് അറിയാമായിരുന്നു. 22 ാം വയസില്‍ മരിയ മരണമടഞ്ഞു. മരിയയുടെ മരണത്തിന് പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ മരണമടഞ്ഞു.

പി്ന്നീട് ഫ്രാന്‍സിസ്‌ക്കോ റിഡംപ്റ്ററിസ്റ്റ് വൈദികനായി. മകളുടെ നാമകരണ നടപടികളുടെ തുടക്കം കാണാനും ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.