വഴി അടഞ്ഞിരിക്കുകയാണോ, ഇതാ ഈ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കൂ

ജീവിതം എപ്പോഴും അനിശ്ചിതത്വം നിറഞ്ഞതാണ്. നമ്മള്‍ ആഗ്രഹിക്കുന്നതുപോലെയല്ല പലതും സംഭവിക്കുന്നതും. തുറന്നുകിട്ടുമെന്ന് കരുതുന്ന പല വഴികളും ചിലപ്പോള്‍ അടഞ്ഞുകിടക്കുകയാവാം. മുട്ടിയിട്ടും ചില വാതിലുകള്‍ തുറന്നുകിട്ടണമെന്നുമില്ല. നല്ല വിദ്യാഭ്യാസയോഗ്യത, കഴിവു ഇതെല്ലാം ഉണ്ടായിരുന്നിട്ടും നാം പിന്തള്ളപ്പെട്ടുപോകുന്ന എത്രയോ സാഹചര്യങ്ങളുണ്ട് ജീവിതത്തില്‍. ആഗ്രഹിച്ച ജോലിയോ ജീവിതാന്തസോ തിരഞ്ഞെടുക്കാന്‍ കഴിയാതെ വിഷമിക്കുന്നവരുമുണ്ട്.

ദൈവത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടുപോകുന്ന ചില നിമിഷങ്ങള്‍. ഇവയെല്ലാം ദൈവം നമ്മുടെ വിശ്വാസം പരീക്ഷിക്കാനുളള സാഹചര്യങ്ങളാണെന്ന് മനസ്സിലാക്കണം. ദൈവത്തെ നമുക്ക് മുറുകെപിടിക്കാനുള്ള പ്രതികൂലങ്ങളാണെന്ന് മനസ്സിലാക്കണം. ഇങ്ങനെയുള്ള സാഹചര്യത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് ആശ്വാസവും ബലവും നല്കുന്ന തിരുവചനമാണ് സങ്കീര്‍ത്തനം 25.

ദൈവമേ ഞാന്‍ അങ്ങയില്‍ ആശ്രയിക്കുന്നു. ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ. ശത്രുക്കള്‍ എന്റെമേല്‍ വിജയം ആഘോഷിക്കാതിരിക്കട്ടെ. അങ്ങയെ കാത്തിരിക്കുന്ന ഒരുവനും ഭഗ്നാശനാകാതിരിക്കട്ടെ. വിശ്വാസവഞ്ചകര്‍ അപമാനമേല്ക്കട്ടെ. കര്‍ത്താവേ അങ്ങയുടെ മാര്‍ഗ്ഗങ്ങള്‍ എനിക്ക് മനസ്സിലാക്കിത്തരണമേ. അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ. എന്നെ പഠിപ്പിക്കണമേ. എന്തെന്നാല്‍ അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം. അങ്ങേയ്ക്കുവേണ്ടി ദിവസം മുഴുവന്‍ഞാന്‍ കാത്തിരിക്കുന്നു. കര്‍ത്താവേ, പണ്ടുമുതലേ അങ്ങ് ഞങ്ങളോട് കാണിച്ച അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.