ലഭിക്കാനിരിക്കുന്ന ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതിയെക്കുറിച്ച് എന്തറിയാം?

ജീവിതത്തില്‍ അപ്രതീക്ഷിതമായിട്ടായിരിക്കും ചില തിരിച്ചടികള്‍ നാം നേരിടുന്നത്. നാം ആഗ്രഹിക്കുന്നതിന് വിരുദ്ധമായി പല കാര്യങ്ങളും സംഭവിക്കുമ്പോള്‍, ആഗ്രഹിച്ചവയൊന്നും നടക്കാതെ വരുമ്പോള്‍ നമ്മില്‍ പലരുടെയും ദൈവവിശ്വാസം ചോദ്യം ചെയ്യപ്പെടാറുണ്ട്. എന്നാല്‍ അപൂര്‍വ്വം ചിലര് മാത്രമേ അത്തരം സംഭവവികാസങ്ങളിലും ദൈവകരം കാണാറുളളൂ. അല്ലെങ്കില്‍ ദൈവത്തിന് ഇതിലൂടെ മറ്റെന്തോ പദ്ധതിയുണ്ടെന്ന് ആശ്വസിക്കാന്‍ കഴിയൂ. സത്യത്തില്‍ വചനം വെളിപ്പെടുത്തുന്നതും ഇക്കാര്യം തന്നെയാണ്.

കര്‍ത്താവ് അരുളിച്ചെയ്യുന്നു.നിങ്ങളെക്കുറിച്ചുളള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുള്ള പദ്ധതിയാണിത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി( ജെറമിയ 29:11)

തുടര്‍ന്ന് വചനം രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും. എന്റെ അടുക്കല്‍വന്നു പ്രാര്‍ത്ഥിക്കും. ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന ശ്രവിക്കും. ( ജെറമിയ 29:12)

അപ്രതീക്ഷിതമായതു പലതും ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ അതിന് പിന്നില്‍ ദൈവത്തിന്റെ പദ്ധതിയെ തിരിച്ചറിയുക. നാം വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക. നമുക്ക് ശുഭമായ ഭാവിയും പ്രത്യാശയും ലഭിക്കുമെന്ന് വിശ്വസിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.