അനുദിനം കാവല്‍മാലാഖയോട് ബന്ധം സ്ഥാപിക്കൂ, കാവല്‍ മാലാഖ നിങ്ങളെ കാത്തുകൊള്ളും

അനുദിന ജീവിതത്തില്‍ നമ്മുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നവരാണ് മാലാഖമാര്‍. നമ്മുക്കുവേണ്ടിയാണ് ദൈവം കാവല്‍മാലാഖമാരെ സൃഷ്ടിച്ചിരിക്കുന്നത്.

പക്ഷേ കാവല്‍മാലാഖമാരുടെ പ്രാധാന്യവും അവര്‍ നമുക്ക് നല്കുന്ന സുരക്ഷിതത്വവും പലപ്പോഴും നാം മറന്നുപോകുന്നു. കാവല്‍മാലാഖമാര്‍ നമ്മെ പൊതുവെയും പ്രത്യേകമായും സംരക്ഷിക്കുന്നുണ്ട്. സ്വര്‍ഗ്ഗത്തിലേക്കുള്ള നമ്മുടെ യാത്രയില്‍ അവര്‍ നമ്മെക്കുറിച്ച് കൂടുതല്‍ കരുതലുള്ളവരാണ്, അതുകൊണ്ടുതന്നെ നാം കാവല്‍മാലാഖമാരുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കേണ്ടിയിരിക്കുന്നു. കാവല്‍ മാലാഖയോട് അനുദിനവും നാം ബന്ധപ്പെട്ടുകൊണ്ടിരിക്കണം.

ഓരോ ദിവസവും നമ്മുക്ക് ചെയ്ത് തീര്‍ക്കാനുള്ള കടമകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് അവ ചെയ്തുതീര്‍ക്കാനുള്ള സഹായത്തിന് വേണ്ടി എല്ലാം നാം കാവല്‍മാലാഖയോട് സംസാരിക്കണം. നമ്മുടെ നല്ലപ്രവൃത്തികളുടെയെല്ലാം പങ്കാളിയാണ് കാവല്‍മാലാഖ.

കാവല്‍മാലാഖയുമായി നാം അനുദിനം വ്യക്തിബന്ധത്തില്‍ വളര്‍ന്നുവരുമ്പോള്‍ നമ്മെ എല്ലാവിധ അപകടങ്ങളില്‍ നിന്നും കാവല്‍മാലാഖ രക്ഷിക്കുകയും ചെയ്യും. ചുരുക്കത്തില്‍ ഭൗതികവും ആത്മീയവുമായ എല്ലാവിധ അപകടങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ കാവല്‍മാലാഖക്ക്കഴിവുണ്ട്. ഓരോരുത്തരും അവനവരുടെ കാവല്‍മാലാഖമാരുമായി ബന്ധം സ്ഥാപിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.