മാര്‍പാപ്പയുടെ പൊതുദര്‍ശന പരിപാടി സെപ്തംബര്‍ രണ്ടുമുതല്‍ പുനരാരംഭിക്കും

വത്തിക്കാന്‍ സിറ്റി: ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുദര്‍ശന പരിപാടി സെപ്തംബര്‍ രണ്ട് മുതല്‍ പുനരാരംഭിക്കും. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനമുണ്ടായത്. പക്ഷേ അപ്പസ്‌തോലിക് പാലസിലെ സാന്‍ ഡാമസോ കണ്‍ട്രിയാര്‍ഡിയിരിക്കും സെപ്തംബര്‍ മുഴുവന്‍ പൊതുദര്‍ശനം നല്കുന്നത്. അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഇത്.

സാധാരണയായി സെന്റ് പീറ്റേഴ്‌സ് സ്വക് യറില്‍ വച്ചോ പോള്‍ ആറാമന്‍ ഓഡിയന്‍സ് ഹാളില്‍ വച്ചോ ആണ് പൊതുദര്‍ശനം അനുവദിക്കാറുള്ളത്. കൊറോണ വൈറസ് വ്യാപനത്തിന്‌റെ അന്തരീക്ഷത്തിലാണ് പാപ്പായുടെ പൊതുദര്‍ശന പരിപാടികള്‍ റദ്ദ് ചെയ്തിരുന്നത്.

ഈ അവസ്ഥയില്‍ അപ്പസ്‌തോലിക് പാലസ് ലൈബ്രറിയില്‍ നിന്നായിരുന്നു പാപ്പ പൊതുദര്‍ശനം നല്കിയിരുന്നത്. എന്നാല്‍ വിശ്വാസികളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നില്ല.

മാര്‍ച്ച് 11 മുതല്‍ പൊതുദര്‍ശനം ലൈവ് സ്ട്രീമിങ്ങിലൂടെ ലഭ്യമായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.