മാതാവിന്റെ രക്തക്കണ്ണിർ ജപമാല

(പ്രചരിപ്പിക്കുന്നവരിലും ചൊല്ലുന്നവരിലും നിന്ന് പിശാച്‌ തോറ്റ്‌ ഓടി മറയുന്നു)

ക്രൂശിതനായ എന്റെ ഈശോയെ, അങ്ങേ ത്രിപ്പാദങ്ങളിൽ സ്രാഷ്ടാംഗം വീണു കരുണാർദ്രമായ സ്നേഹത്തോടെ, കാൽവരിയിലേക്കുള്ള വേദന നിറഞ്ഞ യാത്രയിൽ അങ്ങേ അനുഗമിച്ച പരിശുദ്ധ അമ്മയുടെ രക്തകണ്ണീരിനെ ഞങ്ങൾ അങ്ങേക്ക്‌ സമർപ്പിക്കുന്നു.നല്ലവനായ കർത്താവേ, പരിശുദ്ധ അമ്മയുടെ രക്തംകലർന്ന കണ്ണുനിർ തുള്ളികൾ തരുന്ന സന്ദേശം ശരിക്ക്‌ മനസ്സിലാക്കുന്നതിനും,അങ്ങനെ ഞങ്ങൾ ഇഹത്തിൽ അങ്ങയുടെ തിരുമനസ്സ്‌ നിറവേറ്റികൊണ്ട്‌ സ്വർഗ്ഗത്തിൽ അമ്മയോടൊത്ത്‌ നിത്യമായി അങ്ങയെ വാഴ്ത്തി സ്ഥുതിക്കുന്നതിനും യോഗ്യരാകുന്നതിനുവേണ്ട അനുഗ്രഹം ഞങ്ങൾക്ക്‌ നൽകണമേ. ആമ്മേൻ.

(ജപമാലയുടെ വലിയ മണികളിൽ
)
ഓ! ഈശോയെ, ഈ ലോകത്തിൽ അങ്ങയെ അധികമായി സ്നേഹിക്കുകയും സ്വർഗത്തിൽ അങ്ങയെ ഏറ്റം ഗാഡമായി സ്നേഹിച്ച്‌ അങ്ങയോടൊത്ത്‌ വാഴുകയും ചെയ്യുന്ന പരിശുദ്ധ അമ്മയുടെ രക്തകണ്ണിർ കണങ്ങളെ അങ്ങ്‌ കരുണയോടെ വീക്ഷിക്കേണമേ.( ഒരു പ്രാവിശ്യം)

(ജപമാലയുടെ ചെറിയ മണികളിൽ)
സ്നേഹം നിറഞ്ഞ ഈശോയെ! അങ്ങയുടെ പരിശുദ്ധ അമ്മ ചിന്തിയ രക്തകണ്ണീരിനെക്കുറിച്ച്‌ ഞങ്ങളുടെ യാചനകൾ കേൾക്കേണമേ.
(ഏഴു പ്രാവിശ്യം)

വീണ്ടും ഓ! ഈശോയെ …. ( ഒരു പ്രാവിശ്യം)
സ്നേഹം നിറഞ്ഞ…. ( ഏഴു പ്രാവിശ്യം)
ഇങ്ങനെ ഏഴു പ്രാവിശ്യം ആവർത്തിക്കുക

ജപമാല സമർപ്പണ പ്രാർഥന
ഓ! മറിയമെ, വ്യാകുലവും കരുണയും,സ്നേഹവും നിറഞ്ഞ അമ്മേ, ഞങ്ങളുടെ എളിയ യാചനകളെ അങ്ങയുടെ പ്രാർഥനയോട്‌ ചേർത്ത്‌ അങ്ങയുടെ പ്രിയപുത്രനു കാഴ്ച്ചവെക്കേണമേ. അങ്ങ്‌ ഞങ്ങൾക്കായി ചിന്തിയ രക്തകണ്ണിർ കണങ്ങളെക്കുറിച്ച്‌ ഈ ………… ( ആവിശ്യം പറയുക) അങ്ങയുടെ പ്രിയ പുത്രനിൽ നിന്ന് ലഭിച്ചു തരേണമേ. ഞങ്ങളെ എല്ലാവരേയും നിത്യഭാഗ്യത്തിൽ ചേർക്കുകയും ചെയ്യണമേ.
ഓ! മറിയമേ! അങ്ങയുടെ രക്തക്കണ്ണീരാൽ പിശാചിന്റെ ഭരണത്തെ തകർക്കണമേയെന്നും ഞങ്ങളെ പ്രതി ബന്ധിതമായ ഈശോയുടെ ത്രുക്കരങ്ങളാൽ സകല തിന്മകളിൽ നിന്നും ലോകത്തെ കാത്തു രക്ഷിക്കണമേയെന്നും ഞങ്ങൾ പ്രാർഥിക്കുന്നു.
ആമ്മേൻ.