29-ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ നയിക്കുന്ന വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

=========================================================================

33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഇരുപത്തിയേഴു മുതൽ മുപ്പത്തിമൂന്നു വരെയുള്ള അവസാനത്തെ ആഴ്ചയിലെ ഒരുക്ക പ്രാർത്ഥനകൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

==========================================================================

രുപത്തിയൊമ്പതാം ദിവസം

യേശുവിനെ അറിയുക


ക്രിസ്താനുകരണ വായന

ഈശോയുടെ കുരിശിനെ സ്നേഹിക്കുന്നവർ എത്ര ചുരുക്കം.

  1. ഈശോയുടെ സ്വർഗ്ഗരാജ്യത്തെ സ്നേഹിക്കുന്നവർ ഇന്നു വളരെപ്പേരുണ്ട്; എന്നാൽ അവിടുത്തെ കുരിശ ചുമക്കാൻ സന്നദ്ധതയുള്ളവർ ദുർല്ലഭം.
    ആശ്വാസം ആഗ്രഹിക്കുന്നവർ അനേകം; സങ്കടങ്ങൾ ഇച്ഛിക്കുന്നവർ വിരളം.
    ഈശോയുടെ വിരുന്നിനു കൂട്ടുകാർ ധാരാളം; അവി ടുത്തെ ഉപവാസത്തിനു ചുരുക്കം പേർ മാത്രം.
    അവിടുത്തോടുകൂടെ ആഹ്ലാദിക്കാൻ എല്ലാവരും
    ആഗ്രഹിക്കുന്നു; അവിടുത്തേയ്ക്കു വേണ്ടി സഹിക്കാൻ സന്നദ്ധതയുള്ളവർ വിരളം.അപ്പം മുറിച്ചു വിളമ്പിയതുവരെ അനേകർ ഈശോയെ അനുധാവനം ചെയ്തു. എന്നാൽ അവിടുത്തെ പീഢാനുഭവമാകുന്ന പാനീയം കുടിച്ചു തീരു ന്നതുവരെ അവിടുത്തെ അനുഗമിക്കുന്നവർ കുറച്ചേയുള്ളു. ഈശോയുടെ അത്ഭുതങ്ങൾ ആദരിക്കുന്നവർ അനേകം; അവിടുത്തെ കുരിശിന്റെ അപമാനം സ്വാഗതം ചെയ്യുന്നവർ ചുരുക്കം. അനർത്ഥങ്ങളൊന്നുമില്ലാത്തപ്പോൾ പലരും ഈശോയെ സ്നേഹിക്കുന്നു; അവിടുന്നിൽ ആശ്വാസങ്ങൾ പ്രാപിക്കാ വുന്നിടത്തോളം കാലം അനേകം പേർ അവിടുത്തെ സ്തുതികൾ പ്രകീർത്തിക്കുന്നു.
    ഈശോ മാറി നില്ക്കുകയോ ഏതാനും സമയത്തേയ്ക്ക് അവരെ കൈവിടുകയോ ചെയ്താൽ അവർ ആവലാതിപ്പെടുന്നു; അല്ലെങ്കിൽ വിവശരാകുന്നു.
  2. സ്വന്തം ആശ്വാസത്തെപ്രതിയല്ലാതെ ഈശോയ പ്രതിമാത്രം ഈശോയെ സ്നേഹിക്കുന്നവൻ എല്ലാ അരിഷ്തകളിലും ഹ്യദയവ്യഥകളിലും മഹാ ആശ്വാസമുള്ളപ്പോളെന്നപോലെ അവിടുത്തെ സ്തുതിക്കുന്നു.
    അവിടുന്ന് യാതൊരാശ്വാസവും അവർക്കു നൽകാൻ തിരുവുള്ളമുണ്ടായില്ലെങ്കിലും അവർ അവിടുത്തേയ്ക്ക് സദാ സ്തുതിയും കൃതജ്ഞതയും സമർപ്പിച്ചുകൊണ്ടിരിക്കും.
  3. സ്വാർത്ഥലാഭമോ സ്വാർത്ഥനേഹമോ കലരാത്ത
    ദൈവസ്നേഹം എത്ര ശക്തിയുള്ളത് !
    സദാ ആശ്വാസങ്ങൾ തേടിക്കൊണ്ടിരിക്കുന്നവർ സ്വർത്ഥലാഭേച്ഛക്കൾ ആണെന്നല്ലേ പറയേണ്ടത്?
    സ്വന്ത സുഖവും സ്വന്ത ലാഭവും സന്തതം ചിന്തിച്ചു നടക്കുന്നവർ ഇശോയേക്കാളധികം തങ്ങളേയാണ് സ്നേഹി
    ക്കുന്നതെന്നു സ്പഷ്ടം.
    പ്രതിഫലേച്ഛ കൂടാതെ ദൈവത്തെ സേവിക്കാൻ സന്നദ്ധതയുള്ളവരെ എവിടെക്കാണും?
  4. യാതൊരു സൃഷ്ടിയോടും മമത ഇല്ലാതിരിക്കത്തെക്ക വിധം ആദ്ധ്യാത്മികത്വമുള്ളവനെ ഒരിടത്തും കാണുകയില്ല.
    ആത്മനാ ദരിദ്രനും യാതൊരു സൃഷ്ടിയോടും മമതയില്ലാത്തവനുമായ ഒരാളെ ആരു കണ്ടെത്തും? വിദൂരത്തു നിന്നു വരുന്ന മുത്തിനേക്കാൾ വിലയേറിയവനാണവൻ.
    ഒരുത്തൻ തന്റെ സമ്പത്തു മുഴുവൻ ദാനം ചെയ്താലും അതു നിസ്സാരമാണ്. തീവ്രമായ തപസ്സു ചെയ്താലും അതും തുച്ഛംതന്നെ.
    സർവ്വജ്ഞാനവും നേടിയാലും അവൻ ലക്ഷ്യത്തിൽ നിന്ന് എത്രയും വിദൂരമാണ്.
    ഉൽക്കഷമായ പുണ്യവും ഉൽക്കടമായ ഭക്തിയും ഉണ്ടായാലും അവന് ഒരു പോരായ്മ അവശേഷിക്കും. അവന് ആവശ്യമായ ഒരു കാര്യം – അതെന്താണ്?
    സമസ്തവും ഉപേക്ഷിച്ചു തന്നെത്തന്നെ പരിത്യജിച്ച് തന്നിൽ നിന്നുതന്നെ മുക്തിനേടി അല്പംപോലും സ്വസ്നേഹം ഇല്ലാതിരിക്കുന്നതു തന്നെ. ചെയ്യേണ്ടതെല്ലാം ചെയ്തശേഷം താനൊന്നും ചെയ്തില്ലെന്നു അവർ നിനച്ചുകൊള്ളട്ടെ.
  5. അത്യന്തം സ്തുത്യർഹമായിത്തോന്നുന്നതൊന്നും അത്രമാത്രം വകവയ്ക്കേണ്ട. നിത്യസത്യമാകുന്ന ദൈവം അരുൾ ചെയ്തിട്ടുള്ളതുപോലെ: “ഞാൻ ഉപകാരമില്ലാത്ത മൃത്യനാണ് എന്നു നീ പറഞ്ഞുകൊള്ളുക. നിങ്ങളോട് കല് പിക്കപ്പെട്ടവയെല്ലാം ചെയ്തശേഷം ഞങ്ങൾ പ്രയോജനരഹിതരായ ദാസരാണെന്നു പറഞ്ഞുകൊള്ളുവിൻ.”
    അപ്പോൾ യഥാർത്ഥത്തിൽ ആത്മനാ ദരിദ്രനും സൃഷ്ട വസ്തുക്കളോടുള്ള മമതയിൽനിന്ന് അകന്നിരിക്കുന്നവ നുമായ പ്രവാചകനോടുകൂടെ, “ഞാൻ ഏകാകിയും ദരി ദ്രനുമാണ്” എന്നു പറയുവാൻ കഴിയും.
    എങ്കിലും തന്നെത്തന്നേയും മററു സർവ്വവസ്തുക്കളേയും പരിത്യജിച്ച് എല്ലാറ്റിനും കീഴായി തന്നെ കാണു ന്നവനേക്കാൾ സമ്പന്നനായി ആരുമില്ല. അവനോളം ശക്തനും സ്വതന്ത്രനുമായി വേറെയാരുമില്ല. വിചിന്തനം.

കാലിത്തൊഴുത്തിലെ ദാരിദ്ര്യവും കുരിശിലെ കഷ്ട തയും സഹിച്ച ഈശോയെ, സുഖതല്പരരായ എത ക്രിസ്ത്യാനികൾ സ്നേഹിക്കും? അവിടുന്നു ദരിദ്രനായി ജനിച്ചു; ദരിദ്രനായി ജീവിച്ചു; ദരിദ്രനായി മരിച്ചു. തന്റെ സഹനങ്ങൾവഴി എല്ലാം ഉപേക്ഷിക്കാനും നമ്മുടെ കുരിശുകൾ വഹിക്കാനും അവിടുന്നു നമ്മെ പഠിപ്പിച്ചു. തന്റെ മാതൃക വഴി നമ്മുടെ രക്ഷയ്ക്ക് ആവശ്യമായ പുണ്യങ്ങൾ അവിടുന്നു നമ്മെ അഭ്യസിപ്പിച്ചു.

പ്രാർത്ഥിക്കാം.

കർത്താവേ! എന്റെ ഹൃദയം അങ്ങേയ്ക്കുള്ളതായിരി ക്കണമെന്ന് അങ്ങ് നിശ്ചയിച്ചിരിക്കുന്നതു കൊണ്ട് എന്റെഹൃദയം മറെറാന്നിനേയും അന്വേഷിക്കാൻ അങ്ങ് അനവദിക്കരുതേ. എനിക്കായി മരിച്ച് അങ്ങയിലും അങ്ങേ യ്ക്കുവേണ്ടിയും ജീവിക്കാൻ കൃപചെയ്യണമേ. സമ സ്തവും ഉപേക്ഷിച്ച്, ഈശോയാണ് എന്റെ ജീവിതമെന്നു പറയുവാൻ എനിക്കു വരം തരണമേ. ഈശോയിലും ഈശോവഴിയും ഈശോയ്ക്കു വേണ്ടിയും ജീവിക്കുന്നതും എനിക്കായി മരിക്കുന്നതുമാകട്ടെ എന്റെ ലാഭം.

ആമ്മേൻ.
അനുസ്മരണാവിഷയം:

സ്വർഗ്ഗരാജ്യത്തെ സ്നേഹിക്കുന്നവർ വളരെ പേരുണ്ട്; എന്നാൽ, ഈശോയുടെ കുരിശു ചുമക്കാൻ സന്നദ്ധതയുള്ളവർ ദുർല്ലഭം.

അഭ്യാസം:

ക്രൂശിതനായ രക്ഷകന്റെ മാതൃകയനുസരിച്ചു കഷ്ടതകളും അരിഷ്ടതകളും സന്തോഷപൂർവ്വം സഹിക്കുക


2. യഥാര്‍ത്ഥമരിയഭക്തി- യിൽ നിന്ന്.

ക്രിസ്തുവിന്റെ പക്കല്‍ പരിശുദ്ധമറിയം നമ്മുടെ മധ്യസ്ഥ.

മധ്യസ്ഥന്‍ വഴി നാം ദൈവത്തെ സമീപിക്കുന്നതു കൂടുതല്‍ ശ്രേഷ്ടമാണ്. കാരണം, അത് കൂടുതല്‍ വിനയപൂര്‍ണ്ണമാണല്ലോ. മനുഷ്യപ്രകൃതി പാപപങ്കിലമാകയാല്‍ ദൈവത്തെ സമീപിക്കുന്നതിനും പ്രീതിപ്പെടുത്തുന്നതിനും നാം നമ്മുടെ പ്രവൃത്തികളെയും പ്രയത്‌നങ്ങളെയും ഒരുക്കങ്ങളെയും മാത്രം ആശ്രയിച്ചാല്‍ ദൈവതിരുമുമ്പില്‍ നമ്മുടെ സത്പ്രവൃത്തികള്‍ തീര്‍ച്ചയായും ദുഷിച്ചതും വിലയില്ലാത്തതുമായിരിക്കും. തന്നിമിത്തം നമ്മെ ശ്രവിക്കുന്നതിനും നമ്മോട് ഐക്യപ്പെടുന്നതിനും ദൈവത്തെ പ്രേരിപ്പിക്കുവാന്‍ അവയ്ക്കു കഴിയുകയില്ല. മഹത്വപൂര്‍ണ്ണനായ ദൈവം നമുക്ക് മധ്യസ്ഥന്മാരെ തന്നിരിക്കുന്നത് അകാരണമായല്ല. നമ്മുടെ അയോഗ്യതകളും അശക്തിയും കാണുന്ന ദൈവം നമ്മോടു കരുണ കാണിക്കുന്നു. തന്റെ കാരുണ്യത്തിലേക്കു നമ്മെ എത്തിക്കുവാന്‍ തന്റെ മഹത്വത്തിന്റെ മുമ്പില്‍ ശക്തിയേറിയ മധ്യസ്ഥന്മാരെ അവിടുന്ന് നമുക്ക് നല്‍കി. ആകയാല്‍ അത്യുന്നതനും പരിശുദ്ധനുമായ ദൈവത്തെ യാതൊരു ശുപാര്‍ശകരെയും കൂടാതെ നേരിട്ടു നാം സമീപിക്കുന്നുവെങ്കില്‍ അത് ദൈവസന്നിധിയില്‍ നമുക്ക് ആദരവും എളിമയും ഇല്ലെന്നു തെളിയിക്കുകയാണു ചെയ്യുന്നത്. ഒരു രാജാവിനെയോ ചക്രവര്‍ത്തിയേയോ സന്ദര്‍ശിക്കുന്നതിനുമുമ്പു നമുക്ക് വേണ്ടി മാധ്യസ്ഥം പറയുവാന്‍ ആരെയെങ്കിലും നാം അന്വേഷിക്കുന്നു. എങ്കില്‍, രാജാധിരാജനായ ദൈവത്തെ നേരിട്ടു സമീപിക്കുവാന്‍ തുനിയുന്നത് അവിടുത്തോടു നമുക്ക് വളരെക്കുറച്ചു ബഹുമാനം മാത്രമേയുള്ളു എന്ന് തെളിയിക്കുകയല്ലേ ചെയ്യുന്നത്.
ക്രിസ്തുനാഥനാണ് പരിത്രാണകര്‍മ്മത്തില്‍ പിതാവായ ദൈവത്തിന്റെ പക്കല്‍ നമ്മുടെ അഭിഭാഷകനും മധ്യസ്ഥനും. സമരസഭയോടും വിജയസഭയോടുംകൂടി ക്രിസ്തു വഴിയാണ് നാം പ്രാര്‍ത്ഥിക്കേണ്ടതും ദൈവസിംഹാസനത്തെ സമീപിക്കേണ്ടതും. ഇസഹാക്കിന്റെ പക്കല്‍ ആശിസ്സു സ്വീകരിക്കുവാന്‍ കുഞ്ഞാടിന്റെ തോല്‍ ധരിച്ചു യാക്കോബ് ചെന്നതുപോലെ ദൈവപിതാവിന്റെ പക്കല്‍ അവിടുത്തെ പുത്രന്റെ യോഗ്യതകള്‍ ധരിച്ചും അവയുടെ സഹായത്തില്‍ ആശ്രയിച്ചും വേണം നാം ചെല്ലുവാന്‍.

എന്നാല്‍, ഈ മധ്യസ്ഥന്റെ പക്കല്‍ മറ്റൊരു മധ്യസ്ഥനെ നമുക്ക് ആവശ്യമില്ലേ? അവിടുത്തോടു നേരിട്ടു ഐക്യപ്പെടുവാന്‍ മാത്രം നിര്‍മ്മലരാണോ നാം? അവിടുന്നു പിതാവിനു സമനായ ദൈവമല്ലേ? പിതാവിനെപ്പോലെ ബഹുമാനര്‍ഹനല്ലേ? ദൈവകോപം ശമിപ്പിക്കുവാനും നമ്മുടെ കടം വീട്ടുവാനും വേണ്ടി നമ്മുടെ മധ്യസ്ഥനും ജാമ്യക്കാരനും ആകുന്നതിനു തന്റെ അനന്തസ്‌നേഹം അവിടുത്തെ പ്രചോദിപ്പിച്ചു. പക്ഷേ, അക്കാരണത്താല്‍ നാം അവിടുത്തെ മഹത്വത്തിന്റെയും വിശുദ്ധിയുടെയും മുമ്പില്‍ ആദരവും ദൈവഭയമില്ലാത്തവരുമായി പെരുമാറുകയെന്നോ?

ആകയാല്‍, മനമുക്കും വിശുദ്ധ ബര്‍ണ്ണാര്‍ദിനോടുകൂടി പറയാം, നമ്മുടെ മധ്യസ്ഥന്റെ പക്കല്‍ നമുക്കു വേറൊരു മധ്യസ്ഥന്‍ ആവശ്യമാണെന്ന്. ഈ ദൗത്യത്തിന് അര്‍ഹയായി മറിയം മാത്രമേയുള്ളു. അവള്‍ വഴിയാണ് ക്രിസ്തു നമ്മുടെ പക്കല്‍ വന്നത്. അവള്‍ വഴി തന്നെ വേണം നാം അവിടുത്തെ സമീപിക്കുവാനും. ദൈവമായ ക്രിസ്തുവിനെ നേരിട്ടു സമീപിക്കുവാന്‍ നാം ഭയപ്പെടുന്നെങ്കില്‍ അവിടുത്തെ അനന്തമഹത്വമോ നമ്മുടെ ഹീനാവസ്ഥയോ പാപമോ എന്തുമായിക്കൊള്ളട്ടെ നമ്മെ തടസപ്പെടുത്തുന്നത് നമ്മുടെ മാതാവായ മറിയത്തെ സമീപിച്ച് അവളുടെ മാധ്യസ്ഥവും സഹായവും അപേക്ഷിക്കാം. അവള്‍ നല്ലവളാണ്, കരുണാര്‍ദ്രയാണ്, കാര്‍ക്കശ്യമോ വിലക്കുകളോ അനന്തമായ ഔന്നിത്യമോ പ്രതാപമോ അവളിലില്ല. നമ്മുടേതുപോലുള്ള മനുഷ്യപ്രകൃതിയാണ് അവളില്‍ നാം കാണുന്നത്. നമുക്കു സര്‍വ്വ സ്വാതന്ത്ര്യത്തോടെ അവളുടെ പക്കല്‍ അണയാം. ബലഹീനരായ നമ്മെ തന്റെ ഉജ്ജ്വല പ്രകാശത്താല്‍ അന്ധരാക്കുന്ന സൂര്യനല്ല അവള്‍. ചന്ദ്രനേപ്പോലെ മഞ്ജുളയും മൃദലയുമാണവള്‍. മധ്യാഹ്നസൂര്യന്റെ ഉഗ്രപ്രകാശത്തെ സ്വീകരിച്ച് അതിനെ നമ്മുടെ പരിമിതമായ ശക്തിനുരൂപമാക്കി നല്‍കുക, അതാണു മറിയം ചെയ്യുന്നത്. തന്നില്‍ ആശ്രയിക്കുന്ന ആരെയും – അവര്‍ മഹാപാപികള്‍ തന്നെ ആയിരുന്നാലും സ്‌നേഹനിര്‍ഭരയായ ആ മാതാവു തിരസ്‌കരിക്കില്ല. ലോകം ലോകമായകാലം മുതലേ പരിശുദ്ധ കന്യകയോട് കോണ്‍ഫിഡന്‍സോടുകൂടി നിരന്തരം സഹായം യാചിച്ചിട്ടുള്ള ആരെയും അവള്‍ തള്ളിക്കളഞ്ഞിട്ടില്ല. അവളുടെ യാചനകള്‍ ഒന്നും ദൈവം നിരസിക്കുന്നില്ല. കാരണം അവള്‍ക്ക് അവിടുത്തേ പക്കലുള്ള സ്വാധീനശക്തി അത്രക്ക് വലുതാണ്. മറിയം അപേക്ഷയുമായി തന്റെ ദിവ്യസുതന്റെ സന്നിധിയില്‍ പ്രവേശിച്ചാല്‍ മാത്രം മതി, അവിടുന്ന് അവളുടെ അഭ്യര്‍ത്ഥന സാധിച്ചുകൊടുക്കുവാന്‍. തന്നെ ഉദരത്തില്‍ വഹിക്കുകയും പാലൂട്ടി വളര്‍ത്തുകയും ചെയ്ത പ്രിയ മാതാവിന്‍രെ പ്രാര്‍ത്ഥന അവിടുത്തെ സ്‌നേഹപൂര്‍വം കീഴ്‌പ്പെടുത്തുന്നു.

മേല്‍പറഞ്ഞവയെല്ലാം വിശുദ്ധ ബര്‍ണാര്‍ദിന്റെയും വിശുദ്ധ ബൊനവഞ്ചറിന്റെയും ഗ്രന്ഥങ്ങളില്‍നിന്നും സ്വീകരിച്ചിട്ടുള്ളവയാണ്. അവരുടെ അഭിപ്രായത്തില്‍ ദൈവത്തെ സമീപിക്കുന്നതിനു നാം മൂന്നു പടികള്‍ കയറണം. ആദ്യത്തേത് നമുക്ക് ഏറ്റവും സമീപസ്ഥവും നമ്മുടെ കഴിവുകള്‍ക്ക് അനുരൂപവുമാണ്. അതു മറിയമത്രേ. രണ്ടാമത്തേത് ക്രിസ്തുവും, മൂന്നാമത്തേതു പിതാവായ ദൈവവും. ക്രിസ്തുവിന്റെ പക്കല്‍ ചെന്നുചേരുവാന്‍ നാം മറിയത്തെ ആശ്രയിക്കണം. അവളാണ് നമ്മുടെ പ്രാര്‍ത്ഥനകളുമായി ക്രിസ്തുസമക്ഷം മാധ്യസ്ഥം വഹിക്കുന്നത്. പിതാവിലെത്തുവാന്‍ നാം ക്രിസ്തുവിനെ സമീപിക്കണം. അവിടുന്നാണു നമ്മുടെ പരിത്രാണത്തിനു മധ്യവര്‍ത്തി.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

3. വിമലഹൃദയ പ്രതിഷ്ഠഒരുക്കം



ധ്യാനവിഷയവും പ്രാർത്ഥനയും

യേശു ഏകരക്ഷകൻ

“യേശു പറഞ്ഞു : വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേയ്ക്കു വരുന്നില്ല ” (വി. യോഹ 14: 6).

ആമുഖം

ക്രൈസ്തവവിശ്വാസത്തിന്റെ മർമ്മമാണ് യേശു ഏകരക്ഷകനാണ്’ എന്നത്. ഏറെ ചോദ്യം ചെയ്യപ്പെടുന്ന ഈ വിശ്വാസസത്യത്തെ ക്കുറിച്ച് വ്യക്തമായ ബോധ്യം ആവശ്യമുണ്ട്.

യേശു ഏകരക്ഷകൻ: ബൈബിളിന്റെയും തിരുസഭയുടെയും വ്യക്തമായ പ്രബോധനം

വിശുദ്ധ ഗ്രന്ഥവും സഭയുടെ സംപൂജ്യമായ പാരമ്പര്യവും ഒന്നുപോലെ പഠിപ്പിക്കുന്നത് യേശു ഏകരക്ഷകനാണെന്നാണ്. ‘വീടുപണിക്കാരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല്മൂലക്കല്ലായിത്തീർന്നു. ആ കല്ലാണ് യേശു, മറ്റാരിലും രക്ഷയില്ല. ആകാശത്തിനുകീഴേ മനു ഷ്യരുടെ ഇടയിൽ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല (അപ്പ 4, 11-12). “ആരുമൂലം എല്ലാം സൃഷ്ടിക്കപ്പെട്ടുവോ ആ ദൈവവചനം മാംസമായി, അത് പരിപൂർണ്ണ മനുഷ്യനെന്ന നിലയിൽ എല്ലാ മനുഷ്യരെയും രക്ഷിക്കാനായിരുന്നു. മനുഷ്യചരിത്രത്തിന്റെ ലക്ഷ്യവും ചരിത്രത്തിന്റെയും നാഗരികതയുടെയും പ്രത്യാശകളുടെ കേന്ദ്ര ബിന്ദുവും ക്രിസ്തുവാണ്. മനുഷ്യവംശത്തിന്റെ കേന്ദ്രവും എല്ലാ ഹൃദയങ്ങളുടെയും ആനന്ദവും അഭിലാഷപൂർത്തിയും അവിടന്നുതന്നെ രണ്ടാം വത്തിക്കാൻ കൗൺസിൽ, ‘സഭ ആധുനിക ലോകത്തിൽ ഖണ്ഡിക, 45)”യേശു സർവമനുഷ്യരുടെയും രക്ഷകനാണ്. എല്ലാവർക്കും രക്ഷ ആവശ്യമാണ്. ക്രിസ്തുവിലൂടെ എല്ലാവർക്കും രക്ഷ നല്കപ്പെടുന്നു. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, 389). സർവമനുഷ്യരുടെയും രക്ഷകൻ യേശുവാണ് എന്ന കത്തോലിക്കാസഭയുടെ സാർവത്രിക മതബോധന ഗ്രന്ഥത്തിലെ ഈ പ്രസ്താവന അതീവം പ്രാധാന്യം അർഹിക്കുന്നതാണ്. ഈ സത്യം അറിയാത്തവരും അംഗീകരിക്കാത്തവരും പോലും രക്ഷപ്രാപിക്കുന്നത്. യേശുവിലൂടെയാണ് എന്നാണ് തിരുസഭ സംശയലേശമെന്യേ പഠിപ്പിക്കുക. മറ്റ് ഗുരുക്കന്മാരും ആചാര്യന്മാരും രക്ഷയ്ക്കുള്ള വഴികൾ പഠിപ്പിച്ചുതരുമ്പോൾ യേശു യഥാർഥ രക്ഷ തന്നെയാണ് തരുന്നത്. യേശുവിന് അഞ്ച് നൂറ്റാണ്ടുമുമ്പു ജീവിച്ചിരുന്ന ശ്രീബുദ്ധൻ പറഞ്ഞ വാക്കുകൾ എത്രയോ ശ്രദ്ധേയം: ‘കരുണയുടെ രാജാവ് വരാനിരിക്കുന്നു. അവിടന്നായിരിക്കും രാജാക്കന്മാരുടെ രാജാവ്, പ്രഭുക്കന്മാരുടെ പ്രഭു. അവിടന്ന് എല്ലാ മനുഷ്യഹൃദയങ്ങളെയും അറിയുന്നു. അവിടന്ന് മാലാഖമാരുടെയും മനുഷ്യരുടെയും രാജാവായിരിക്കും. അവനെക്കാൾ ശ്രേഷ്ഠനായി മറ്റാരുമില്ല’ (സൂത്ര പ്രിദത്ത് 3, 107)

മരിയൻ പ്രതിഷ്ഠയ്ക്കുള്ള അനിവാര്യ വ്യവസ്ഥ: യേശു ഏകരക്ഷകൻ എന്ന വിശ്വാസം

ഈശോയിലല്ലാതെ മറ്റാരിലെങ്കിലും അഥവാ മറ്റ് എന്തിലെങ്കിലും രക്ഷ ഉണ്ടെന്നു നാം വിശ്വസിക്കുന്നെങ്കിൽ യേശുവിനു നമ്മുടെ ജീവിതം സമ്പൂർണമായർപ്പിക്കുന്നതിന് പ്രസക്തിയില്ല. അതിനാൽ സമ്പൂർണമരി
യൻ സമർപ്പണത്തിനു മുമ്പ് യേശുവിൽ മാത്രമേ രക്ഷയുള്ളൂ എന്ന
വിശ്വാസസത്യം നമ്മുടെ ഹൃദയത്തിൽ ആഴത്തിൽ ഉറപ്പിക്കണം.
“വീടുപണിക്കാരായ നിങ്ങൾ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീർന്നു. ആ
കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെമനുഷ്യരുടെയിടയിൽ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല’ (അപ്പ 4, 11-12) എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

സഭാരംഭത്തിലെ മതമർദനകാലത്തും സംരക്ഷിക്കപ്പെട്ട വിശ്വാസസത്യം

അപ്പസ്തോലന്മാരുടെ കാലം മുതൽ അസന്നിഗ്ദമായി പഠിപ്പിക്കുപെട്ടുപോരുന്ന ഈ നിത്യസത്യം ക്രിസ്തുവർഷം 312-ലെ മിലാൻ വിളംബരം വരെയുള്ള അത്യുഗ മതമർദനകാലത്തും രക്തസാക്ഷിത്വം വരി ച്ചുപോലും വിശ്വാസികൾ ഏറ്റുപറഞ്ഞിരുന്നു. റോമൻ ചക്രവർത്തിയെയ ല്ലാതെ മറ്റാരെയെങ്കിലും ദൈവമായി ആരാധിക്കുന്നവരെ നിഷ്ഠൂരമായി വധിക്കുക എന്നതായിരുന്നു അന്നത്തെ നിയമം അങ്ങനെയുള്ളവരെ ജീവനോടെ ഇരുമ്പു ചൂളയിൽ പൊരിക്കുക, അറക്കവാളിന് അറുത്ത് രണ്ടായി പിളരുക, തീപ്പന്തങ്ങളായി കത്തിക്കുക, സിംഹ കൂട്ടിലേക്കെറിയുക തുടങ്ങിയ അതികിരാത പീഡനമുറകൾ വഴിയാണ് പീഡിപ്പിച്ചിരുന്നത് ജെനെ ബ്രാദിന്റെ വിവരണമനുസരിച്ച് അനുദിനം മുപ്പതിനായിരം ക്രൈസ്തവരാണ് യേശുവാണ് ദൈവം, അവിടുന്നാണ് ഏക രക്ഷകൻ എന്നു പരസ്യമായി എറ്റു പറഞ്ഞതുകൊണ്ട് ഇപ്രകാരം രക്തസാക്ഷികളായത് “ക്രിസ്തുവിൻ്റെ സ്നേഹത്തിനു വേണ്ടി സഹിക്കുന്ന ഈ സമയത്ത് അനുഭവിക്കുന്നതിനേക്കാൾ കൂടുതലായി ഒരാനന്ദം ജീവിതത്തിൽ ഞങ്ങൾ ഒരിക്കലും അനുഭവിച്ചിട്ടില്ല” എന്നു സസന്തോഷം പ്രഖ്യാപിച്ചു കൊണ്ട് യേശുവാണ് ഏക രക്ഷകൻ എന്ന് അവർ അവർ സധൈര്യം ഏറ്റുപറഞ്ഞു.

ആധുനിക സഭാപ്രബോധനം യേശുവിന്റെ ഏകരക്ഷക സ്ഥാനം ഉറപ്പിച്ച് ഏറ്റുപറയുന്നു.

തുടർന്നുള്ള ചരിത്രത്തിലെ ഓരോ ഘട്ടവും മാറ്റം ഇല്ലാത്തതും ഇടമുറിയാതെ തുടരുന്നതുമായ ഈ സത്യവിശ്വാസാപ്രഖ്യാപനത്തിനു സഭ സാക്ഷ്യം വഹിച്ചു. ക്രിസ്തീയ വിശ്വാസത്തിന്റെ ഏറ്റവും കാതലായ ഈ സത്വത്തിൽ വിശ്വാസ സംരക്ഷണത്തിന് ചുമതലപ്പെട്ടവർ പോലും വെള്ളം ചേർക്കാൻ ശ്രമിച്ചപ്പോൾ സത്യത്തിന്റെ തൂണും കോട്ടയുമായ തിരുസഭ ഈ ആധുനിക കാലത്ത് പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്: “ഓരോ വ്യക്തിക്കും മനുഷ്യവംശം മുഴുവനും വെളിപാടും ദൈവികജീവനും നല്കാൻ മനുഷ്യനായി ക്രൂശിക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റ ദൈവപുത്രനായ അവിടത്തേക്കു മാത്രമേ കഴിയൂ എന്ന് ആദ്യകാലവിശ്വാസികളുടെ സമൂഹം തിരിച്ചറിഞ്ഞു. യേശുക്രിസ്തുവിനുള്ള പ്രാധാന്യവും മൂലവും അനന്യമാണ്, ഏകമാണ്. അവിടത്തേക്കു മാത്രമുള്ളതാണ്, മറ്റുള്ളവരെ ഒഴിവാക്കുന്നതാണ്. സാർവത്രികവും കേവലവുമാണ് (DOMINUS JESUS പുറപ്പെടുവിച്ച രേഖ ക്രിസ്തുവിലുള്ള വിശ്വാസത്തെ സർവപ്രകാ രേണയും നാമാവശേഷമാക്കാൻ ശ്രമിച്ച യഹൂദ മതാംഗങ്ങളും തനിവി ഹാരാധകരായിരുന്ന വിജാതീയരുമായിരുന്നു ആദ്യകാല വിശ്വാസിക മുടെ സമൂഹാംഗങ്ങൾ. അവർക്കുപോലും സംശയരഹിതമായി ബോധ്യപ്പെട്ട സത്യമാണ് ‘യേശു മാത്രമാണ് ഏകരക്ഷകൻ’ എന്നത് എന്ന് ഈ പ്രബോധന രേഖയിൽ അടിവരയിട്ട് പഠിപ്പിക്കുകയാണ്.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഏറ്റുപറച്ചിൽ

മറ്റു മതങ്ങളോട് ക്രിസ്തീയ വിശ്വാസത്തിനു വൈരുധ്യമുണ്ടെന്ന് മേൽപറഞ്ഞതിൽനിന്നു വരുന്നില്ല. മറിച്ച് അവയിലുള്ള സത്യവും വി ശുദ്ധവുമായ ഘടകങ്ങൾ യേശുവിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അവയുടെ സാക്ഷാൽ ഉറവിടം യേശുവാണെന്നുമാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ വ്യക്തമാക്കുന്നത്. ‘ഈ മതങ്ങളിൽ കാണുന്ന സത്യവും വിശുദ്ധവുമായ ഒന്നും കത്തോലിക്കാസഭ തിരസ്കരിക്കുന്നില്ല. കാരണം, സർവ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ ‘നിത്യസത്യത്തിന്റെ രശ്മി അവയിൽ പ്രതിബിംബിക്കുന്നുണ്ട്. സഭയാകട്ടെ, ഇടവിടാതെ വഴിയും സത്യവും ജീവനുമായ മിശിഹായെ പ്രഘോഷിക്കുന്നു; പ്രഘോഷിക്കാൻ അവൾ കടപ്പെട്ടിരിക്കുന്നു’ (“അക്രൈസ്തവ മതങ്ങൾ’, 2). ഈ ഔദ്യോഗീക സഭാപ്രബോധനം നിർദേശിക്കുന്നത് മറ്റു മതങ്ങളോട് ആദരവിലും ഇതര മതവിശ്വാസികളോട് വലിയ സൗഹാർദത്തിലുമാണ് ക്രൈസ്തവർ വ്യാപരിക്കേണ്ടതെന്നും, എന്നാൽ, അതേസമയം യേശുവിന്റെ പര മോന്നത സ്ഥാനം അവർ ഏറ്റുപറയണമെന്നുമാണ്.

സർവരുടെയും പാപങ്ങൾക്കുവേണ്ടിയുള്ള മരണത്താൽ എല്ലാവരെയും യേശു രക്ഷിച്ചു

യേശുക്രിസ്തു മനുഷ്യചരിത്രാണം സാധിച്ചത് സകലമനുഷ്യ രുടെയും പാപപരിഹാരത്തിനായുള്ള അവിടത്തെ സഹനവും മരണവും വഴിയത്രേ : ‘നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ച് നീതിക്കായി ജീവി ക്കേണ്ടതിനാണ്” (1 പത്രോ 2, 24-25).

നമ്മുടെ നീതിമത്കരണത്തെപ്പറ്റി (രക്ഷയെപ്പറ്റി) സഭ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: ‘സജീവവും വിശുദ്ധവും ദൈവത്തിന് പ്രീതിജനകവുമായ ബലിവസ്തുവായി തന്നെത്തന്നെ യേശു കുരിശിൽ അർപ്പിക്കുകയും തന്റെ രക്തം എല്ലാ മനുഷ്യരുടെയും പാപപരിഹാരത്തിനുള്ള ഉപകരണ മാക്കുകയും ചെയ്തു. ആ ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ഫല മായി നമുക്കു ലഭിച്ചതാണ് നീതിമത്കരണം. വിശ്വാസത്തിന്റെ കൂദാശ യായമാമ്മോദീസായിലൂടെ നീതിമത്കരണം നല്കപ്പെടുന്നു കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, 1992).

യേശു നിർവഹിച്ച് വീണ്ടെടുപ്പ്: മരിയൻ പ്രതിഷ്ഠയ്ക്കുള്ള ന്യായം

എനിക്കു ക്രിസ്തുവിൽ നിന്നു സൗജന്യമായി ലഭിക്കുന്ന രക്ഷ സമ്പാദിക്കാനായി അവിടന്നു വളരെ വലിയ വിലയാണു കൊടുത്തത്. അവിടത്തെ ജീവൻ തന്നെയാണ് മോചനദ്രവ്യമായി നല്കിയത്. ഈ തിരിച്ചറിവാണ് എന്റെ ജീവിതം മുഴുവനായും യേശുവിനു കൊടുക്കാൻ എന്നെനിർബന്ധിക്കുന്നത്. ഇപ്രകാരം ഞാൻ എന്നന്നെ യേശുവിനു സമർപ്പിക്കുന്നതുവഴിയായി അവിടത്തെ മരണത്താൽ അവിടന്ന് എനിക്കുവേണ്ടി നേടിയ രക്ഷ ഞാൻ പൂർണമായി സ്വന്തമാക്കുകയാണു ചെയ്യുന്നത്.

ആധ്യാത്മിക വായന

നമ്മുടെ രക്ഷകനായ ക്രിസ്തുവിലേക്ക്, മനുഷ്യരക്ഷകനായ ക്രിസ്തുവിലേക്ക്, അവിടത്തെ പക്കലേക്കു മാത്രം, നോക്കാൻ നാം ആഗ്രഹിക്കുന്നു. എന്തുകൊണ്ടെന്നാൽ, ദൈവപുത്രനായ അങ്ങിലല്ലാതെ മറ്റാരിലും രക്ഷയില്ല. പത്രോസ് പറഞ്ഞതാവർത്തിച്ചുകൊണ്ടു നമുക്കും പറയാം : ” കർത്താവേ, ഞങ്ങൾ ആരുടെ പക്കൽപോകും ? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെ പക്കലുണ്ടല്ലോ”. (വിശുദ്ധ ജോൺ പോൾ 2 -ാമൻ പാപ്പായുടെ മനുഷ്യരക്ഷകൻ എന്ന ചാക്രികലേഖനം, നമ്പർ 7 ).

“ഇന്നുതന്നെ യേശുക്രിസ്തുവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടൽ നവീകരിക്കാൻ എല്ലായിടത്തുമുള്ള എല്ലാ ക്രിസ്ത്യാനികളെയും ഞാൻ ക്ഷണിക്കുന്നു. കുറഞ്ഞപക്ഷം, തങ്ങളെ കണ്ടുമുട്ടാൻ അവിടത്തെ അനുവദിക്കുന്നതിനുള്ള തുറവെങ്കിലും ഉണ്ടാകണം. ഓരോ ദിവസവും മുടങ്ങാതെ അവിടത്തെ തേടാൻ നിങ്ങളോടു ഞാൻ ആവശ്യപ്പെടുന്നു. ഈ ക്ഷണം തന്നെ സംബന്ധിച്ചതല്ലെന്ന് ആരും വിചാരിക്കരുത്. എന്തെന്നാൽ ‘കർത്താവ് കൊണ്ടുവന്ന സന്തോഷത്തിൽ നിന്ന് ആരും ഒഴിവാക്കപ്പെട്ടിട്ടില്ല.’ ഈ സാഹസിക കർമം ചെയ്യുന്നവരെ കർത്താവ് നിരാശപ്പെടുത്തുകയില്ല. യേശുവിലേക്ക് അടുക്കാൻ നാം ഒരടി മുന്നോട്ടുവയ്ക്കുമ്പോൾ നമുക്കു മനസ്സിലാകും, അവിടന്ന് കൈകൾ വിരിച്ച് നമ്മെ സ്വീകരിക്കാൻ കാത്തുനില്ക്കുന്നുവെന്ന്. യേശുവിനോട് ഇങ്ങനെ പറയുവാനുള്ള സമയമാണിത് ! കർത്താവേ വഞ്ചിക്കപ്പെടാൻ ഞാൻ സ്വയം അനുവദിച്ചുപോയി. അങ്ങയുടെ സ്നേഹത്തിൽനിന്ന് ഞാൻ ഒരായിരം തരത്തിൽ ഓടിയൊളിച്ചു. എന്നാലും അങ്ങുമായുള്ള എന്റെ ഉടമ്പടി പുതുക്കാൻ ഞാൻ ഒരിക്കൽകൂടി അങ്ങയുടെ അടുക്കലയ്ക്കു വരുന്നു. എനിക്ക് അങ്ങയെ ആവശ്യമുണ്ട്. കർത്താവ് ഒരിക്കൽകൂടി എന്നെ രക്ഷിക്കണമേ, അവിടുത്തെ രക്ഷാകരമായ ആശ്ലേഷത്തിലേക്ക് ഒരിക്കൽക്കൂടി എന്നെ സ്വീകരിക്കണമേ ” (ഫ്രാൻസിസ് പാപ്പാ , EVANGELII GAUDIUM – സുവിശേഷത്തിന്റെ ആനന്ദം, 3 ).

ഇന്നത്തെ പ്രാർഥന

കർത്താവായ യേശുവേ, അങ്ങാണ് ഏകരക്ഷകൻ എന്നു ഞാൻ വിശ്വസിക്കുന്നു. “പിതാവ് തന്റെ പുത്രനെ ലോകരക്ഷകനായി അയച്ചു എന്നു ഞങ്ങൾ അറിഞ്ഞിരിക്കുന്നു. ഞങ്ങൾ അതു സാക്ഷ്യപ്പെടുത്തു കയും ചെയ്യുന്നു ” (1 യോഹ 4:14 ) എന്ന ആദിമസഭയുടെ വിശ്വാസം ഞാനും ഏറ്റുപറയുന്നു. മറ്റാരിലും രക്ഷയില്ല എന്ന സത്യവിശ്വാസം ഞാൻ പ്രഖ്യാപിക്കുന്നു. ലോകരക്ഷകനായ നിന്നെ ലോകത്തിന്റെ മുമ്പിൽ പ്രഘോഷിക്കാൻ എന്നെ ധൈര്യപ്പെടുത്തണമേ. വലിയ വിലകൊടുത്ത് നേടിത്തന്ന രക്ഷ തിരസ്കരിക്കാൻ എനിക്കിടയാക്കല്ലേ. എന്റെ രക്ഷകാ, നിനക്ക് എന്റെ ജീവിതം തിരിച്ചുതരാൻ എന്നെ ഒരുക്കണമേ. മറിയംവഴി എന്നെ എന്നേക്കുമായി നിനക്കു സമർപ്പിക്കാൻ എന്നെ ഉദാരമതിയാക്കണമേ. ഞാനും എനിക്കുള്ളതും നിനക്കുള്ളതാകട്ടെ, ആമേൻ.

സ്നേഹമുള്ള അമ്മേ… സ്നേഹമുള്ള അമ്മേ, ഈശോയുടെ ഇഷ്ടം തേടുന്നതിലും അവിടത്തെ അവിടത്തെ അറിയുന്നതിനും അങ്ങയുടെ ചൈതന്യമല്ലാതെ മറ്റൊന്നും എന്നിൽ പ്രവേശിക്കാതിരിക്കട്ടെ. ദൈവത്തെ സ്തുതിക്കുന്നതിനും മഹത്വപ്പെടുത്തുന്നതിനും അങ്ങയുടെ മനസ്സ് എനിക്കു തരണമേ. ദൈവത്തെ സ്നേഹിക്കുന്നതിന് അങ്ങയുടെ ഹൃദയത്തിന് സമാന മായ ഹൃദയം എന്നിൽ രൂപപ്പെടുത്തണമേ

സത്കൃത്യം

ദുർമാർഗത്തിൽ ചരിക്കുന്ന ഒരാളോട്, യേശു രക്ഷിക്കുമെന്ന് പറയുക

==================================================================

ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

==========================================================================

DAY 1 പ്രതിഷ്ഠാ ഒരുക്കം DAY17 പ്രതിഷ്ഠ ഒരുക്കം

DAY 2 പ്രതിഷ്ഠാ ഒരുക്കം DAY18 പ്രതിഷ്ഠ ഒരുക്കം

DAY 3 പ്രതിഷ്ഠാ ഒരുക്കം DAY 19 പ്രതിഷ്ഠ ഒരുക്കം

DAY 4 പ്രതിഷ്ഠാ ഒരുക്കം DAY 20 പ്രതിഷ്ഠ ഒരുക്കം

DAY 5 പ്രതിഷ്ഠാ ഒരുക്കം DAY 21 പ്രതിഷ്ഠ ഒരുക്കം

DAY 6 പ്രതിഷ്ഠാ ഒരുക്കം DAY 22 പ്രതിഷ്ഠ ഒരുക്കം

DAY 7 പ്രതിഷ്ഠാ ഒരുക്കം DAY 23 പ്രതിഷ്ഠ ഒരുക്കം

DAY 8 പ്രതിഷ്ഠാ ഒരുക്കം DAY 24 പ്രതിഷ്ഠ ഒരുക്കം

DAY 9 പ്രതിഷ്ഠാ ഒരുക്കം DAY25 പ്രതിഷ്ഠ ഒരുക്കം

DAY 10 പ്രതിഷ്ഠാ ഒരുക്കം DAY 26

DAY 11 പ്രതിഷ്ഠാ ഒരുക്കം DAY 27

DAY 12 പ്രതിഷ്ഠ ഒരുക്കം DAY 28

DAY 13 പ്രതിഷ്ഠ ഒരുക്കം

DAY 14 പ്രതിഷ്ഠ ഒരുക്കം

DAY 15 പ്രതിഷ്ഠ ഒരുക്കം

DAY16 പ്രതിഷ്ഠ ഒരുക്കം

MARIAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY