റാഫേല്‍ ബെദ്രോസ് പുതിയ അര്‍മേനിയന്‍ പാത്രിയാര്‍ക്കീസ്

അര്‍മേനിയ: അര്‍മേനിയന്‍ പൗരസ്ത്യ കത്തോലിക്കാസഭയുടെ പുതിയ പാത്രിയാര്‍ക്കീസായി റാഫേല്‍ ബെദ്രോസ് തിരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തിയൊന്നാമത്തെ പാത്രിയാര്‍ക്കീസാണ്ഇദ്ദേഹം. നിലവില്‍ സിസേറിയായിലെ ആര്‍ച്ച് ബിഷപ്പായി സേവനം ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്.

പുതിയ പാത്രിയാര്‍ക്കീസിന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസകള്‍ നേര്‍ന്നു. സിറിയായിലും ലെബനനിലും വേദനയനുഭവിക്കുന്ന ജനങ്ങളെയും കോവിഡ് മഹാമാരിയുടെ ദുരിതങ്ങളെയും പരാമര്‍ശിച്ചുകൊണ്ടുള്ള ആശംസാകത്തില്‍ ക്രൈസ്തവര്‍ വ്യത്യാസങ്ങളെയും ഒറ്റപ്പെടലിനെയും മറികടന്നുകൊണ്ട് ചാരത്തായിരിക്കാനും സഹോദരങ്ങളായിരിക്കാനും വിളിക്കപ്പെട്ടിരിക്കുന്നവരാണെന്ന് പാപ്പ അഭിപ്രായപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.