ബ്രസീലില്‍ വെള്ളപ്പൊക്കം, ദേവാലയങ്ങള്‍ വെള്ളത്തില്‍

ബ്രസീല്‍: ബ്രസീലില്‍ വെള്ളപ്പൊക്കത്തില്‍ ദേവാലയങ്ങള്‍ വെള്ളത്തിലായി. വിശുദ്ധ കുര്‍ബാനയ്ക്കുളള എല്ലാം നഷ്ടപ്പെട്ടു. ഇവിടെ ഇപ്പോള്‍ ബലിയര്‍പ്പണങ്ങള്‍ നടക്കുന്നില്ല.’ ഔര്‍ ലേഡി മീഡിയാട്രിക്‌സ് ഇടവകയിലെ വികാരി ഫാ. ഫാബിനോ പറയുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇത്തവണ ബ്രസീലില്‍ ഉണ്ടായത്. രാജ്യത്തെ 90 ശതമാനം ഭൂപ്രദേശത്തെയും വെള്ളപ്പൊക്കം ബാധിച്ചു. പോര്‍ട്ടോ അലെഗ്രെ അതിരൂപതയിലെ 31 ദേവാലയങ്ങളും നാലു വികാരിയാത്തുകളും വെള്ളത്തിലാണ്. 538,000 പേര്‍ ഭവനരഹിതരും 147 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 125 പേരെയാണ് കാണാതായിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.