പ്രഥമ ദിവ്യകാരുണ്യസ്വീകരണച്ചടങ്ങില്‍ ആയുധധാരി: ഞെട്ടിവിറച്ച് കുട്ടികള്‍

അബെവില്ലെ: പ്രഥമ ദിവ്യകാരുണ്യസ്വീകരണച്ചടങ്ങില്‍ ആയുധധാരിയെ കണ്ട് ഞെട്ടിവിറച്ച് കുട്ടികള്‍. അമേരിക്കയിലെ അബ്ബെവില്ലെയിലെ സെന്റ് മേരി മഗ്ദനല കത്തോലിക്കാദേവാലയത്തില്‍ കുട്ടികളുെടെ പ്രഥമദിവ്യകാരുണ്യസ്വീകരണച്ചടങ്ങിലാണ് ഈ അനിഷ്ടസംഭവം നടന്നത്. ശനിയാഴ്ചയായിരുന്നു സംഭവം.

വിശുദ്ധകുര്‍ബാനയ്ക്കിടെ സംശയാസ്പദമായ രീതിയില്‍ ആയുധവുമായി എത്തിയ ആളെ ഇടവകാംഗമാണ് കണ്ടത്. വിവരം പോലീസില്‍ അറിയിക്കുന്നതുവരെ എല്ലാം ശാന്തമായിരുന്നു. വൈദികനെ വിവരം രഹസ്യമായി അറിയിച്ചു. ഈ സമയം അദ്ദേഹം നന്മ നിറഞ്ഞ മറിയമേ ചൊല്ലാന്‍ വിശ്വാസികളോട് ആവശ്യപ്പെടുകയായിരുന്നു. അപ്പോഴേയ്ക്കും പോലീസ് പ്രവേശിക്കുകയും അക്രമിയെ പിടികൂടുകയും ചെയ്തു. അറുപത് കുട്ടികളാണ് ആദ്യകുര്‍ബാന സ്വീകരണത്തിനുണ്ടായിരുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.