ആസ്പിരിന്‍ ഗുളികയും ഈ വിശുദ്ധനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

ആസ്പിരിന്‍ ഗുളികലോക വ്യാപകമായി തലവേദനയ്ക്ക് ഉപയോഗിക്കുന്ന ഗുളികയാണ്. ഈ ഗുളികയും വിശുദ്ധ ആസ്‌പ്രെനും തമ്മില്‍ ബന്ധമുണ്ടെന്നാണ് ചില കഥകള്‍. തലവേദനയുള്ളവര്‍ പ്രത്യേകം മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്ന വിശുദ്ധനാണ് ആസ്‌പ്രെന്‍. നേപ്പള്‍സിന്റെ പ്രത്യേക മധ്യസ്ഥനാണ് ഇദ്ദേഹം.

പാരമ്പര്യം പറയുന്നത് ഇങ്ങനെയാണ്. പത്രോസ് ശ്ലീഹാ ഒരിക്കല്‍ നേപ്പള്‍സിലൂടെ കടന്നുപോവുകയായിരുന്നു. അപ്പോഴാണ് പ്രായം ചെന്ന ഒരു സ്ത്രീയെ കണ്ടത്. രോഗിണിയായ അവളുടെ പേര് കാന്‍ഡിഡ എന്നായിരുന്നു. പത്രോസ് ശ്ലീഹ അവളെ യേശുനാമത്തില്‍ സുഖപ്പെടുത്തി. പത്രോസിനോട് നന്ദി അറിയിച്ച കാന്‍ഡിഡ തന്റെ ഒരുസുഹൃത്തിനെക്കൂടി സുഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. ആസ്‌പ്രെന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.

ഇദ്ദേഹത്തെയും പത്രോസ് ശ്ലീഹ സുഖപ്പെടുത്തി. ഇതിന് ശേഷം രണ്ടുപേരും കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. റോം വിട്ടുപോകുന്നതിന് മുമ്പ് പത്രോ്‌സ് ശ്ലീഹാ ഇദ്ദേഹത്തെയാണ് സഭയുടെ ഉത്തരവാദിത്തം ഏല്പിച്ചത്. നഗരത്തിലെ ആദ്യ മെത്രാനുമായി. 23 വര്‍ഷത്തോളം ആസ്‌പ്രെന്‍ ഈ ചുമതല വഹിച്ചു നേപ്പള്‍സിന്റെ ആദ്യ മധ്യസ്ഥനായിരുന്നുവെങ്കിലും വൈകാതെ ഈ വിശുദ്ധന്റെ പ്രസിദ്ധി നഷ്ടപ്പെടുകയായിരുന്നു. വിശുദ്ധ ജാനിയൂരിസിന്റെ പേരിലാണ് ഇന്ന് നേപ്പല്‍സ് പ്രശസ്തം. രക്തം ദ്രാവകരൂപത്തിലാകുന്നതിന്റെ പേരിലാണ് ഇത്.

ജര്‍മ്മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് 1899 ല്‍ ആസ്പിരിന്‍ ഗുളിക തയ്യാറാക്കിയത്. ആസ്‌പ്രെന്റെ പേരിനോടുള്ള സ്വാധീനത്തില്‍ നിന്നാണ് ഈ ഗുളികയ്ക്ക് ഇങ്ങനെയൊരു പേരിട്ടതെന്ന് വിശ്വസിക്കുന്നവര്‍ ധാരാളം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.