വിശ്വാസമുണ്ട്, പക്ഷേ പ്രവൃത്തിയില്ല.. തിരുവചനം എന്താണ് പറയുന്നതെന്ന് നോക്കാം…

നമ്മള്‍ പലരും വിശ്വാസികളാണ്. എന്നാല്‍വിശ്വാസം പ്രവൃത്തിപഥത്തിലെത്തിക്കുന്നുണ്ടോ..വിശ്വാസംആവശ്യപ്പെടുന്ന വിധത്തിലുള്ള ജീവിതം നയിക്കുന്നുണ്ടോ. സംശയമുണ്ട്. വിശ്വാസവും പ്രവൃത്തിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് തിരുവചനം ഓര്‍മ്മിപ്പിക്കുന്നത്. യാക്കോബ് ശ്ലീഹായുടെ ലേഖനം രണ്ടാം അധ്യായം 14 മുതല്‍ 17വരെയുള്ള തിരുവചനങ്ങള്‍ നമുക്ക് ഇന്നേ ദിവസം ധ്യാനവിഷയമാക്കാം. സ്വന്തം വിശ്വാസത്തെയും പ്രവൃത്തിയെയും വിലയിരുത്താന്‍ അത് സഹായിക്കും. വചനം ഇപ്രകാരമാണ്.

എന്റെ സഹോദരരേ വിശ്വാസമുണ്ടെന്ന് പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവരെ രകഷിക്കാന്‍ കഴിയുമോ? ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിന് വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്ക് കൊടുക്കാതെ സമാധാനത്തില്‍ പോവുക. തീ കായുക. വിശപ്പടക്കുക എന്നൊക്കെ അവരോട് പറയുന്നെങ്കില്‍ അതുകൊണ്ട് എന്തു പ്രയോജനം?പ്രവൃത്തികള്‍ കൂടാതെയുളള വിശ്വാസം അതില്‍തന്നെ നിര്‍ജ്ജീവമാണ്.( യാക്കോബ് 2:14-17)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.