ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ സല്‍പ്രവൃത്തികള്‍ ചെയ്യണം,തിരുവചനം ഓര്‍മ്മിപ്പിക്കുന്നു

ദൈവത്തില്‍ വിശ്വാസമുളളവരാണ് നാം എല്ലാവരും. ഈ ചെറിയ കുറിപ്പ് വായിക്കുന്നതും ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതുപോലും ദൈവത്തിലുള്ള വിശ്വാസത്തിന്റെ ഭാഗമായാണ്. കാരണം ആത്മീയമായ കാര്യങ്ങളാണല്ലോ ഇതില്‍ പറയുന്നത്. എന്നാല്‍ നാം നമ്മുടെ വിശ്വാസജീവിതത്തിന് അനുസരിച്ചുള്ള പ്രവൃത്തികള്‍ ചെയ്യുന്നുണ്ടോ.. അതനുസരിച്ചുള്ള ജീവിതമാണോ നാം നയിക്കുന്നത്? വിശ്വാസികളെന്ന് അവകാശപ്പെട്ടതുകൊണ്ട്കാര്യമില്ല വിശ്വാസിക്കടുത്ത ജീവിതം നാം നയിക്കണം. തീത്തോസ്: 8 ഇക്കാര്യമാണ് നമ്മോട് പറയുന്നത്.

ഇപ്പറഞ്ഞത് സത്യമാണ് ദൈവത്തില്‍ വിശ്വസിച്ചവര്‍ സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ ജാഗരൂകരായിരിക്കാന്‍ വേണ്ടി ഇക്കാര്യങ്ങളില്‍ നീ സമ്മര്‍ദ്ദം ചെലുത്തണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇവയെല്ലാം ശ്രേഷ്ഠവും മനുഷ്യര്‍ക്ക് പ്രയോജനകരവുമാണ്.

അതെ ദൈവത്തില്‍ നാം വിശ്വസിക്കുന്നുണ്ടെങ്കില്‍ നാം സ്ത്പ്രവൃത്തികള്‍ ചെയ്യേണ്ടിയിരിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.