തെലുങ്കു ജനതയ്ക്കു വേണ്ടി ജീവിച്ച നാല്‍ഗോണ്ടയിലെ പ്രഥമ മെത്രാന്‍ യാത്രയായി

വിജയവാഡ: ആന്ധ്രപ്രദേശിലെ നാല്‍ഗോണ്ട രൂപതയുടെ പ്രഥമ മെത്രാന്‍ മലയാളിയായ മാത്യു ചെറിയാന്‍കുന്നേല്‍ ദിവംഗതനായി. 91 വയസായിരുന്നു. തെലുങ്കുജനതയ്ക്ക് വേണ്ടി സ്വജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്‍ സഭാംഗമായിരുന്നു.

റിട്ടയര്‍മെന്റിന് ശേഷവും മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു സന്യാസസഭയുടെ റീജിയനല്‍ ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരവെയായിരുന്നു അന്ത്യം. വിജയവാഡയിലെ പ്രശസ്തമായ മരിയന്‍ ഷ്രൈന്‍ ഗുണഡാലയില്‍ സംസ്‌കാരം നടത്തി. അനുസ്മരണ ബലി നാളെ അര്‍പ്പിക്കപ്പെടും.

1977 ലാണ് മെത്രാനായത്. പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷനില്‍ നിന്ന് ആദ്യമായിട്ടായിരുന്നു ഒരു അംഗം മെത്രാനാകുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.