വരാപ്പുഴ: വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ റവ. ഡോ ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം ജൂണ്‍ 30 ന് നടക്കും,. വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക അങ്കണത്തിലെ റോസറി പാര്‍ക്കിലാണ് ചടങ്ങുകള്‍ നടക്കുന്നത്. വിപുലമായ കമ്മറ്റി ഇതിനായി പ്രവര്‍ത്തിക്കുന്നു.
വല്ലാര്‍പാടം ബസിലിക്ക റെക്ടറായി സേവനം ചെയ്തുവരികയായിരുന്നു നിയുക്ത മെത്രാന്‍, വരാപ്പുഴ അതിരൂപതയിലെ എരൂര്‍ സെന്റ് ജോര്‍ജ് ഇടവകാംഗമാണ്. 1994 ഏപ്രില്‍ 11 നാണ് വൈദികനായത്.