മൂന്നുവര്‍ഷത്തേക്ക് രണ്ടു സ്വര്‍ഗ്ഗ, രണ്ടു നന്മ, രണ്ട് ത്രീത്വസ്തുതി… മുടങ്ങാതെ ചൊല്ലാമോ? ഈശോ നിങ്ങളെ അനുഗ്രഹിക്കും

ഈശോ നമ്മുക്ക് വേണ്ടി കാല്‍വരിയില്‍ ചിന്തിയ തിരുരക്തത്തിന്റെ ബഹുമാനത്തിനായി മൂന്നുവര്‍ഷത്തേക്ക് രണ്ടു സ്വര്‍ഗ്ഗസ്ഥനായ പിതാവേയും രണ്ടു നന്മ നിറഞ്ഞ മറിയമേയും രണ്ട് ത്രീത്വസ്തുതിയും മുടങ്ങാതെ ചൊല്ലിയാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് നമുക്കേറെ അനുഗ്രഹങ്ങള്‍ ലഭിക്കും. ഈശോ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ് ഇക്കാര്യം.

ഹംഗറിയിലെ രാജ്ഞിയായ വിശുദ്ധ എലിസബത്തും വി.മെറ്റില്‍ഡയും വിശുദ്ധ ബ്രിജിത്തും ഈശോയുടെ പീഡാസഹനങ്ങളെക്കുറിച്ച് ഒരുപാട് ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയതവരായിരുന്നു. ഈ വേളയിലാണ് ഈശോ മേല്‍പ്പറഞ്ഞവിധം പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടതും ആ പ്രാര്‍ത്ഥനയിലൂടെ സ്വര്‍ഗത്തില്‍ നിന്ന് അനുഗ്രഹങ്ങള്‍ കിട്ടുമെന്ന് അറിയിച്ചതും.

എന്തൊക്കെ നന്മകളാണ് ഈ പ്രാര്‍ത്ഥന വഴി നമുക്ക് ലഭിക്കുന്നത് എന്നല്ലേ?

1 എല്ലാ പാപത്തിനും പൂര്‍ണ്ണദണ്ഡവിമോചനം,

2 ശുദ്ധീകരണസ്ഥലത്തെ വേദനയില്‍ നിന്ന് മോചനം,

3 പ്രാര്‍ത്ഥന ചൊല്ലി മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പേ മരിക്കുന്നുവെങ്കില്‍ അത് മൂന്നുവര്‍ഷം തികയുന്നതിന് തുല്യമായി കണക്കാക്കും.

4 നിങ്ങളുടെ മരണം യേശുവിനായി രക്തസാക്ഷിത്വം വരിക്കുന്നതിന് തുല്യായിരിക്കും.

5 മരണസമയത്ത് നിങ്ങളുടെയും നിങ്ങളുടെ പ്രിയജനത്തിന്റെയും ആത്മാക്കളെ നാലു തലമുറയോളം സ്വീകരിക്കുവാന്‍ ഞാന്‍ പ്രത്യക്ഷപ്പെടുന്നതായിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.